തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മറുനാടൻ തൊഴിലാളിയായ യുവതി കനിവ് 108 ആംബുലൻസിൽ പ്രസവിച്ചു. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറയിൽ താമസിക്കുന്ന ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ചൊവ്വാഴ്ച രാത്രി 10.30-ന് ആംബുലൻസിനുള്ളിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കൃത്യമായ ഇടപെടലിലൂടെ ഇരുവരുടെയും ജീവൻ രക്ഷിച്ച കനിവ് 108 ആംബുലൻസ് ജീവനക്കാരെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഹേമാവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ പ്രദേശത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെ ബന്ധപ്പെടുകയും തുടർന്ന് ഇവർ ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. വിവരം ലഭിച്ച ഉടൻ രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആഷ്‌ലി ജോസഫ്, പൈലറ്റ് മോൻസൻ പി.സണ്ണി എന്നിവർ സ്ഥലത്തേക്കു തിരിച്ചു.

യാത്രാമധ്യേ രാജാക്കാട് എത്തുമ്പോഴേക്കും ഹേമാവതിയുടെ ആരോഗ്യനില കൂടുതൽ വഷളാകുകയും തുടർന്ന് സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് ആംബുലൻസ് കയറ്റുകയും ചെയ്തു. എന്നാൽ, ഡോക്ടർ എത്തുന്നതിനു മുൻപുതന്നെ ആംബുലൻസിനുള്ളിൽ വെച്ച് ഹേമാവതി കുഞ്ഞിനു ജന്മം നൽകി. ആഷ്‌ലിയുടെ പരിചരണത്തിൽ കനിവ് 108 ആംബുലൻസിൽ നടക്കുന്ന രണ്ടാമത്തെ പ്രസവമാണ് ഇത്.

മറുനാടൻ തൊഴിലാളിയായ യുവതിയെ പരിചരിച്ച കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആഷ്‌ലി ജോസഫും പൈലറ്റ് മോൻസൻ പി.സണ്ണിയും