തൊടുപുഴ: ഡി.വൈ.എഫ്.ഐ.ക്കാര്‍ മുതലക്കോടത്ത് മീന്‍ വില്‍ക്കുകയായിരുന്നു. കണ്ണടച്ചുതുറക്കുംമുന്‍പാണ് മീന്‍കുട്ട ഒഴിഞ്ഞത്. പണപ്പെട്ടിയില്‍ നിറഞ്ഞ 26,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോയപ്പോള്‍ മീന്‍ സംഭാവന ചെയ്ത മുഹമ്മദ് നിസാറിനും സന്തോഷം.

പട്ടയംകവല വടക്കേല്‍ മുഹമ്മദ് നിസാര്‍ ഒന്നരയേക്കര്‍ മീന്‍കൃഷി സി.പി.എമ്മിന് കൈമാറുമ്പോള്‍ ഒറ്റനിബന്ധനയാണ് വെച്ചത്. വിറ്റുകിട്ടുന്ന തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറണം. 

ഞായറാഴ്ച രാവിലെ ആറോടെ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കുളത്തില്‍ ഇറങ്ങി മീനുകളെ പിടിച്ചു. മുഹമ്മദ് നിസാര്‍, സി.പി.എം. തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലിന് ആദ്യ വില്‍പ്പന നടത്തി. എം.എം.റഷീദ്, കെ.എം.ബാബു, എം.പി.ഷൗക്കത്തലി, അജയ് ചെറിയാന്‍, വി.ആര്‍.പവിരാജ്, പി.എം.ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

content highlights: man donates money earned from selling fish to cmdrf