തേവലക്കര(കൊല്ലം): തേവലക്കര അരിനല്ലൂര്‍ കല്ലുംപുറത്ത് വീട്ടില്‍ ലളിതമ്മ ഇപ്രാവശ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.

കഴിഞ്ഞവര്‍ഷം, പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പെന്‍ഷന്‍ തുകയായ 10,000 രൂപ നല്‍കിയ ലളിതമ്മയെ അന്ന് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രശംസിച്ചിരുന്നു.

ഇക്കുറി രണ്ടാംഘട്ട കോവിഡ് കുത്തിവെപ്പെടുക്കാന്‍ എത്തിയ ലളിതമ്മ മരുന്നില്ലെന്നറിഞ്ഞപ്പോള്‍ 3001 രൂപയുമായി ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സമീപവീട്ടിലെ കുഞ്ഞിനെ പരിചരിച്ചതിന് പ്രതിഫലമായി കിട്ടിയതായിരുന്നു ഇത്.

ഇന്‍സ്‌പെക്ടര്‍ പി.ജി.മധുവിനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം കരുനാഗപ്പള്ളി തഹസില്‍ദാര്‍ കെ.ജി.മോഹനനെ അറിയിച്ചു. അദ്ദേഹമെത്തി സ്റ്റേഷനില്‍വച്ച് തുക ഏറ്റുവാങ്ങി. മൂന്നു സെന്റില്‍ ഷീറ്റിട്ട വീട്ടിലാണ് ലളിതമ്മയുടെ താമസം.

ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.ആര്‍.അനീഷ്, എസ്.ഐ.സതീഷ് ശേഖര്‍, ഗ്രേഡ് എസ്.ഐ. സജുമോന്‍, പോലീസുകാരായ സലീം, നസീറ, സലീന, മഞ്ജു എന്നിവരും സന്നിഹിതരായിരുന്നു.

content highlights: lalithamma- woman donates 3001 rupees to cmdrf