കോലഞ്ചേരി: ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കി ചുമട്ടുതൊഴിലാളി മാതൃകയായി.

പുത്തന്‍കുരിശ്, ടൗണില്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ അംഗമായ കെ.പി. ഉണ്ണികൃഷ്ണനാണ് അമ്പതിനായിരം രൂപയുടെ ചെക്ക് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സി.ബി. ദേവദര്‍ശന് കൈമാറിയത്.

അവശതയനുഭവിക്കുന്ന സാധാരണക്കാരന് എന്നാലാവുന്ന ഒരു കൈത്താങ്ങു മാത്രമാണ് താന്‍ ലക്ഷ്യം വച്ചതെന്ന് പുത്തന്‍കുരിശില്‍ വര്‍ഷങ്ങളായി ചുമടെടുക്കുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വടവുകോട് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. തങ്കച്ചന്‍, പുത്തന്‍കുരിശ് വാര്‍ഡ് മെമ്പര്‍ കെ.പി. ബാബു എന്നിവര്‍ തുക കൈമാറിയ ചടങ്ങില്‍ സംബന്ധിച്ചു.

content highlights: headload worker donates fifty thousand rupee to cmdrf