തൊടുപുഴ: പി.പി.ഇ. കിറ്റ് ധരിച്ച് ഡീന്‍ കുര്യാക്കോസ് എം.പി. തയ്യാറായി; കൂടെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിലെ അംഗങ്ങളും. 

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം എം.പി.യുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന വയോധിക ചൊവ്വാഴ്ചയാണ് മരിച്ചത്.

ശവസംസ്‌കാരം നടത്താന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം മുന്നോട്ടുവരുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് ശാന്തിതീരം ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍പ്രകാരം മൃതദേഹം ദഹിപ്പിച്ചു. 

എം.പി.യോടൊപ്പം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തൊടുപുഴ കോ-ഓര്‍ഡിനേറ്റര്‍ അക്ബര്‍ ടി.എല്‍., മുട്ടം ഗ്രാമപ്പഞ്ചായത്തംഗം അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി, ഹാരിസ് മുട്ടം, രാഹുല്‍ ചെറിയാന്‍ എന്നിവരും ഉണ്ടായിരുന്നു. ഇടുക്കി ജില്ലയില്‍ ആറ് ശവസംസ്‌കാരചടങ്ങുകള്‍ ഈ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിന്റെ നേതൃത്വത്തില്‍ നടന്നു.

content highlights: Deen Kuriakose wears PPE kit to complete last rites of Covid patient