ന്യൂഡല്‍ഹി: മെട്രോയില്‍ സഞ്ചരിക്കുന്നതിനിടെ ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് യാത്രക്കാരന്‍ മറന്നുവെച്ചു. കണ്ടെടുത്ത സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍  പണം തിരികെ ഏല്‍പിച്ചു. ഡല്‍ഹി മെട്രോയില്‍ ബുധനാഴ്ചയാണ് സംഭവം. 

ദ്വാരക സ്വദേശിയായ പ്രവീണ്‍ ഝാ എന്നയാള്‍ക്കാണ് പണം തിരികെ ലഭിച്ചത്. പണമടങ്ങിയ ബാഗ് പ്രവീണ്‍ മറന്നുവെക്കുകയായിരുന്നു. ശിവാജി സ്റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍വെച്ചാണ് ഉടമയില്ലാതെ, സംശയകരമായ രീതിയില്‍ ബാഗ് കണ്ടെത്തിയതെന്ന് സി ഐ എസ് എഫ് വക്താവും അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹേമേന്ദ്ര സിങ് പറഞ്ഞു. 

സുരക്ഷാപരിശോധനയുടെ ഭാഗമായി തുറന്നു നോക്കിയപ്പോള്‍ ഒരു ലക്ഷം രൂപ കണ്ടെത്തി. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് യഥാര്‍ഥ ഉടമയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രവീണിന് ബാഗ് കൈമാറി.

content highlights: cisf personnel returns one lakh rupee left by delhi metro passenger