മങ്കട(മലപ്പുറം): മകളുടെ വിവാഹത്തിന് മുന്നോടിയായി മൂന്നു പെണ്‍കുട്ടികളെക്കൂടി സുമംഗലികളാക്കി വ്യവസായി.

മങ്കട പള്ളിയാലില്‍ത്തൊടി സലാമാണ് തന്റെ മകളായ നിഹാല ജബിന്റെ വിവാഹത്തിന്റെ മുന്നോടിയായി മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം ഏറ്റെടുത്ത് നടത്തിയത്. ഡിസംബറിലാണ് നിഹാല ജബിന്റെ വിവാഹം.

ചങ്ങലീരി ഹസ്‌ന അബൂതാഹിര്‍, വടശ്ശേരി പുറം ഫാത്തിമത്ത് സജ്ല ഷാഹിദ് അരക്കുപറമ്പ്, കുമരംപുത്തൂര്‍ ജാസ്മിന്‍ കച്ചേരിപറമ്പ് മുഹമ്മദ് സക്കരിയ എന്നിവരുടെ വിവാഹമാണ് നടന്നത്.

സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വംനല്‍കി. പി.ടി. അബൂബക്കര്‍ ഹാജി, പി.ടി. സലാം, പഴേരി ഷരീഫ് എന്നിവര്‍ പങ്കെടുത്തു.

content highlights: businessman conducts marriages of three woman ahead of his daughter's wedding