പാലം കവിഞ്ഞൊഴുകുന്ന പ്രളയജലം. ആ പാലത്തിലൂടെ വന്ന ആംബുലന്‍സിന് കടന്നുപോകാന്‍ വഴികാട്ടിയായൊരു ബാലന്‍. പ്രളയകാലത്തെ നല്ല വാര്‍ത്തകളിലൊന്നായി മാറുകയാണ് കര്‍ണാടകയില്‍നിന്നുള്ള ഈ വീഡിയോ. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 

ദേവദുര്‍ഗ-യാദ്ഗിര്‍ റോഡിനു സമീപമുള്ള തടാകത്തിനു സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തടാകത്തിനു കുറുകെയാണ് പാലം നിര്‍മിച്ചിരുന്നത്. എന്നാല്‍ കനത്തമഴയെ തുടര്‍ന്ന് കൃഷ്ണാനദി കരകവിഞ്ഞതോടെ തടാകത്തിലും വെള്ളം കയറി. തുടര്‍ന്ന് പ്രളയജലം പാലത്തിനു മുകളിലൂടെ ഒഴുകാന്‍ തുടങ്ങി. 

ഈ സാഹചര്യത്തിലാണ് വഴി തിരിച്ചറിയാന്‍ സാധിക്കാതിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായി ആ ബാലന്‍ എത്തിയത്.ആംബുലന്‍സിനു മുമ്പില്‍ അരയ്‌ക്കൊപ്പം വെള്ളത്തിലൂടെയാണ് കുട്ടി ഓടുന്നത്. ഇടയ്ക്ക് ഒരിടത്തുവെച്ച് കുട്ടി വീഴുന്നതും കാണാം.