ണ്ണിന് കാഴ്ചയില്ല. പക്ഷെ അധ്വാനിച്ച് ജീവിക്കാന്‍ അതൊരു തടസമല്ലെന്ന് തെളിയിക്കുന്ന ഒരാളെ കുറിച്ചുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മഹാരാഷ്ട്രയില്‍നിന്നുള്ളതാണ് ഈ നല്ല കാഴ്ച. നാസിക്കിലെ മഖ്മലാബാദ് റോഡരികില്‍ വാഴയ്ക്കാ വറുത്തത് ഉണ്ടാക്കി വില്‍ക്കുന്നയാളാണ് കഥയിലെ നായകന്‍. കാഴ്ചശക്തി ഇല്ലെങ്കിലും തൊഴിലെടുത്തു ജീവിക്കുകയാണ് ഇദ്ദേഹം. 

സന്‍സ്‌കാര്‍ ഖേമാനി എന്നയാളാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. വാഴയ്ക്ക അരിഞ്ഞ് തിളച്ച എണ്ണയിലേക്ക് ഇദ്ദേഹം ഇടുന്നതും ഇളക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പാകമായ ഉപ്പേരി മറ്റൊരു പാത്രത്തിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. വറുത്തുകോരിയ ഉപ്പേരി ഇദ്ദേഹത്തിന്റെ സഹായി പ്ലാസ്റ്റിക് കൂടിലേക്ക് മാറ്റുകയും ചെയ്യുന്നതും വീഡിയോയില്‍ ദൃശ്യമാണ്. 

ആദരവാണ് ഈ വയോധികനോട്. നിങ്ങള്‍ക്ക് നാസിക്കില്‍ ആരെയെങ്കിലും അറിയാമെങ്കില്‍, ഈ വയോധികന്റെ അടുത്തുനിന്ന് വാഴയ്ക്കാ വറുത്തത് വാങ്ങാന്‍ പറയൂ. അദ്ദേഹത്തിന് കാഴ്ചശക്തി തിരിച്ചുകിട്ടാന്‍ നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് സഹായിക്കാം- എന്നൊരു കുറിപ്പും സന്‍സ്‌കാര്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് വീഡിയോയിലെ വ്യക്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്.

content highlights: blindman sells banana chips by nashik road goes viral