കുമ്പള: യാത്രയ്ക്കിടെ കളഞ്ഞുകിട്ടിയ സ്വര്‍ണം ഉടമസ്ഥയെ കണ്ടെത്തി തിരിച്ച് നല്കി ഓട്ടോറിക്ഷാ ഡ്രൈവറുടെ മാതൃക. കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിമാണ് കുമ്പളയില്‍നിന്ന് കളഞ്ഞുകിട്ടിയ നാലുപവനുള്ള സ്വര്‍ണവള ഉടമയ്ക്ക് തിരിച്ച് കൊടുത്ത് സത്യസന്ധത കാട്ടിയത്.
കാസര്‍കോട്ടേക്ക് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവതിയുടെ സ്വര്‍ണവള നഷ്ടപ്പെട്ട വിവരം സാമൂഹികമാധ്യമം വഴിയാണ് ഇദ്ദേഹമറിഞ്ഞത്.
ഓട്ടോ ഡ്രൈവര്‍മാരുടെ കെ.എല്‍.14 ഓട്ടോ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം വായിച്ച ഇബ്രാഹിം അതില്‍ കണ്ട ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഉടമസ്ഥയാണെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് സ്വര്‍ണ വളകള്‍ കൈമാറി. കുമ്പള മുളിയടുക്കയില്‍ വാടകവീട്ടിലാണ് ഇബ്രാഹിമും കുടുംബവും താമസിക്കുന്നത്.