Adi, Ashwin
കനാലിൽ വീണ കുട്ടിയെ രക്ഷിച്ച അശ്വിൻ കൃഷ്ണയും ആദി കൃഷ്ണയും

കൊരട്ടി: നിറഞ്ഞൊഴുകുന്ന കനാലിൽ നിന്ന് ഒമ്പതാം ക്ലാസുകാരൻ കോരിയെടുത്തത് നാലുവയസ്സുകാരന്റെ ജീവൻ. കോനൂർ മുല്ലപ്പറമ്പിൽ രതീഷിന്റെയും സിന്ധുവിന്റെയും മകൻ അശ്വിൻ കൃഷ്ണയാണ് രക്ഷകനായത്.

കൂട്ടുകാരോടൊത്ത് കളിച്ചിരുന്ന നാലുവയസ്സുകാരൻ കാൽതെറ്റി കനാലിലേക്ക്‌ വീഴുകയായിരുന്നു. ഒപ്പം കളിച്ചുകൊണ്ടിരുന്ന മറ്റൊരു കുട്ടിയാണ് വിവരം അശ്വിനോടും അനിയൻ ആദി കൃഷ്ണയോടും പറഞ്ഞത്. നീന്തൽ വശമുള്ള അശ്വിനോട് കുട്ടിയെ രക്ഷിക്കാൻ ആദി ആവശ്യപ്പെടുകയായിരുന്നു. കൊരട്ടി എം.എ.എം. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. ആദി നാലാം ക്ലാസിലും.

Content highlights: Ashwin Krishna rescued 4 year old boy from canal