മങ്കട(മലപ്പുറം): വൃക്കരോഗമുള്ള യുവാവിനെ സഹായിക്കാന്‍ കാല്‍പ്പന്തുകളിയുമായി മലപ്പുറം മുതീരിപ്പടിയിലെ യുവാക്കള്‍.

വടക്കാങ്ങര മുതീരിപ്പടി പൗരസമിതിയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ യുവാക്കളാണ് രണ്ട് വൃക്കയും തകരാറിലായ യുവാവിന് ചികിത്സാ സഹായത്തിനുള്ള ധനസമാഹാരണത്തിന് പന്ത് തട്ടിയത്. വെള്ളാട്ട് പറമ്പ് ആന്‍ഫില്‍സ് സോക്കര്‍ സിറ്റി ടര്‍ഫില്‍ നടന്ന മത്സരത്തില്‍ 32 ടീമുകള്‍ മാറ്റുരച്ചു. ഡ്രീംചേരിയം ടീം വിജയികളായി. എഫ്. സി. മുതീരിപ്പടി റണ്ണേഴ്‌സ് അപ്പ് ആയി.

മുതീരിപ്പടി പൗരസമിതി ചെയര്‍മാന്‍ ഫെബിന്‍ വേങ്ങശ്ശേരി, കണ്‍വീനര്‍ സി.ടി. ജാഫര്‍, ട്രഷറര്‍ വേങ്ങശ്ശേരി അലി, എം. ഉസ്മാന്‍, നവാസ് വേങ്ങശ്ശേരി, അബ്ദുപ്പ, സി.ടി. സഫീര്‍, മജീദ് വേങ്ങശ്ശേരി ബാപ്പുട്ടി, ബാപ്പു മുജീബ് വേങ്ങശ്ശേരി എന്നവരടങ്ങിയ സംഘാടകസമിതിയാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

content highlights: youths conducts football match to help kidney patient