ച്ചക്കറി വാങ്ങിമടങ്ങുന്നതിനിടെ എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നരക്കോടിയിലധികം രൂപ സമ്മാനമടിച്ചതിന്റെ സന്തോഷത്തിലാണ് അമേരിക്കക്കാരിയായ വനേസ വാര്‍ഡ്. 225000 ഡോള(ഏകദേശം (1,58,17,500 ഇന്ത്യന്‍ രൂപ)റാണ് ടെക്‌സാസ് സ്വദേശിയായ വനേസയ്ക്ക് ലോട്ടറിയടിച്ചത്. 

അച്ഛന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഗ്രോവര്‍ടോണിലെ കടയില്‍ ക്യാബേജ് വാങ്ങാന്‍ പോയതായിരുന്നു വനേസ. അപ്പോഴാണ് വിര്‍ജിനിയ ലോട്ടറിയുടെ വിന്‍ എ സ്പിന്‍ സ്‌ക്രാച്ച് ടിക്കറ്റ് കാണുന്നതും വാങ്ങുന്നതും. തുടര്‍ന്ന് വനേസ വീട്ടിലെത്തി ടിക്കറ്റ് ചുരണ്ടിനോക്കി. 

അപ്പോഴാണ് ബിഗ് വീല്‍ ലൈവായി കറക്കാനുള്ള അവസരം തനിക്കു ലഭിച്ചതായി വനേസയ്ക്ക് മനസ്സിലായത്. ഒരു ലക്ഷം ഡോളറിനും അഞ്ചുലക്ഷത്തിനും ഇടയില്‍ സമ്മാനമടിക്കാനുള്ള അവസരമായിരുന്നു അതിലൂടെ വനേസയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് വനേസ ബിഗ് വീല്‍ കറക്കുകയും 225000 ഡോളര്‍ സമ്മാനം നേടുകയുമായിരുന്നുവെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു

ടെംപിള്‍ ഹില്‍സിലാണ് വനേസയുടെ താമസം. സമ്മാനത്തുക വിശ്രമകാലജീവിതത്തിന് ഉപയോഗിക്കാനാണ് ഇവര്‍ താത്പര്യപ്പെടുന്നത്. ഡിസ്‌നി വേള്‍ഡിലേക്ക് യാത്ര പോകാനും വനേസയ്ക്കു പദ്ധതിയുണ്ട്. 

Video courtesy: Youtube/ Virginia Lottery

content highlights: Women wins lottery Vanessa Ward Virginia Lottery