പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്ക്  ആശ്വാസവുമായി സൗദയെന്ന തുണിക്കച്ചവടക്കാരി. വീടുകള്‍ തോറും കയറി വില്‍പന നടത്താന്‍ തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവന്ന മുഴുവന്‍ തുണിത്തരങ്ങളും പ്രളയബാധിതര്‍ക്കു നല്‍കുകയായിരുന്നു ഇവര്‍.

പതിനെട്ടുവര്‍ഷമായി തുണി വില്‍പനക്കാരിയാണ് സൗദ. പെരുന്നാള്‍ വില്‍പന ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന മുഴുവന്‍ തുണിത്തരങ്ങളും പ്രളയദുരിതം കണ്ട് ഇവര്‍ കൈമാറുകയായിരുന്നു. 

കൊല്ലം സ്വദേശിയായ സൗദയുടെ താമസം കുറ്റിപ്പുറത്താണ്. ആക്ട് ഓണ്‍ എന്ന സംഘടനയുടെ കളക്ടിങ് പോയിന്റിലെത്തിയാണ് സൗദസഹായം നല്‍കിയത്. നേരത്തെ എറണാകുളം സ്വദേശിയായ നൗഷാദ്, തൃശ്ശൂര്‍ സ്വദേശി ആന്റോ തുടങ്ങിയവര്‍ പ്രളയബാധിതര്‍ക്കായി കെട്ടുകണക്കിന് വസ്ത്രങ്ങള്‍ സംഭാവന ചെയ്തിരുന്നു. 

content highlights: woman textile vendor donates dresses to flood victims