രു കൊച്ചുമിടുക്കിയുടെ, വിമാനത്തിനുള്ളില്‍നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൈലറ്റായ അച്ഛനെ വിമാനത്തിനുള്ളില്‍വെച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആ കുഞ്ഞുമിടുക്കി. 

ഷനായ മോത്തിഹാര്‍ എന്നാണ് ഈ കുഞ്ഞിന്റെ പേര്. ഗോ എയര്‍ വിമാനത്തിനുള്ളില്‍നിനിന്നുള്ളതാണ് ഈ കാഴ്ച. പൈലറ്റ് വേഷത്തില്‍ അച്ഛനെ കണ്ടതിനു പിന്നാലെ, പാപ്പാ എന്ന് ഷനായ വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഷനായയുടെ അമ്മ പ്രിയങ്ക മനോഹാട്ടാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കുഞ്ഞുഷനായയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇത് പങ്കുവെച്ചിട്ടുമുണ്ട്. അമ്മ പ്രിയങ്കയാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.

വിമാനത്തിന്റെ സീറ്റിന് ഇടയിലൂടെ ഉയര്‍ന്നു നോക്കുന്ന ഷനായ, അവളുടെ അച്ഛനെ കാണുന്നതും അദ്ദേഹം മകളെ കൈവീശിക്കാണിക്കുന്നതും വീഡിയോയിലുണ്ട്. പാപ്പായ്‌ക്കൊപ്പമുള്ള എന്റെ ആദ്യ വിമാനയാത്ര. എന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറത്തി. അദ്ദേഹത്തെ കാണാനുള്ള അതിയായ ആവേശത്തിലായിരുന്നു ഞാന്‍. എന്റെ ഇതുവരെയുള്ളതിലെ ഏറ്റവും മികച്ച വിമാനയാത്ര ആയിരുന്നു അത്- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിട്ടുണ്ട്.