എടവണ്ണ(മലപ്പുറം): പിതാവ് കിടപ്പിലായതോടെ ജീവിതമാര്‍ഗത്തിന് പ്രയാസപ്പെടുന്ന ഭിന്നശേഷിക്കാരനും കുടുംബത്തിനും നാടിന്റെ കൈത്താങ്ങായി ഈ പെട്ടിക്കട. എടവണ്ണ ഒതായി സ്വദേശി പതിനെട്ടുകാരന്‍ സനൂപിനാണ് ചില മനുഷ്യസ്നേഹികള്‍ മുന്‍കയ്യെടുത്ത് പെട്ടിക്കടയൊരുക്കി നല്‍കിയത്.
സനൂപിന്റെ പിതാവ് ഷാക്കിര്‍ ബാബു അസുഖബാധിതനായി വര്‍ഷങ്ങളായി കിടപ്പിലാണ്. മഞ്ചേരി -നിലമ്പൂര്‍ പാതയോരത്ത് എടവണ്ണ ഇസ്ലാഹിയ സ്‌കൂളിനു മുന്നിലാണ് കട തുറന്നത്.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എസ്. ഹസ്‌കര്‍, ഭിന്നശേഷി രക്ഷിതാക്കളുടെ കൂട്ടായ്മയുടെ പ്രതിനിധികളായ ഇന്ദിര പൊന്‍മള, ജമീല ഊര്‍ങ്ങാട്ടിരി എന്നിവര്‍ മുന്‍കൈ എടുത്താണ് കടയൊരുക്കിയത്. മാതാവിന്റെ സഹായത്തോടെയാണ് സനൂപ് കട തുറക്കുന്നത്.
സ്‌കൂളുകള്‍ തുറന്നാല്‍ കൂടുതല്‍ കച്ചവടം ലഭിക്കുമെന്നാണ് പ്രതീക്ഷ. കട വിപുലപ്പെടുത്തി നല്‍കാനും ആലോചനയുണ്ട്. കുടുംബശ്രീയില്‍ രജിസ്റ്റര്‍ചെയ്യാനുള്ള നടപടികളും തുടങ്ങി. മാതാപിതാക്കളും 10-ാം തരം വിദ്യാര്‍ഥിനിയായ അനുജത്തിയുമടങ്ങിയതാണ് സനൂപിന്റെ കുടുംബം.
content highlights: Villagers lend a helping hand to differentially abled man and his family