തൃപ്രയാര്‍(തൃശ്ശൂര്‍): അധ്യാപകസംഘടനയായ കെ.എസ്.ടി.എ.യുടെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായിരുന്ന വി. കല വിരമിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സ്ത്രീ സംഘടനയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. 

തന്റെ അവസാന ശമ്പളം വിദ്യാര്‍ഥിയുടെ വിടുനിര്‍മാണത്തിന് നല്‍കിയാണ് ടീച്ചര്‍ വിരമിച്ചത്. കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. 

അധ്യാപനത്തിലും അധ്യാപക സംഘടനാ രംഗത്തും 28 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് കല പടിയിറങ്ങുന്നത്. തളിക്കുളം ബി.ആര്‍.സി. യില്‍ െട്രയിനറായിട്ടാണ് വിരമിച്ചത്. കെ.എസ്.ടി.എ.യുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി വരെ പ്രവര്‍ത്തിച്ച കല രണ്ടുവര്‍ഷമാണ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായത്.

content highlights: teacher donates last month salary for student's house construction