കാഞ്ഞങ്ങാട് മൂലക്കണ്ടത്ത് പേരില്ലാത്ത തെരുവുപട്ടിയായിരുന്നു ഒരുനാള്‍. പുതിയ ചെരുപ്പായിരുന്നു പ്രധാന ദൗര്‍ബല്യം. ഇതരസംസ്ഥാന തൊഴിലാളിയായിരുന്ന ദിജു മാര്‍ദിയയുടെ പുതിയ ചെരുപ്പ് മുന്നാംതവണയും കടിച്ചുകൊണ്ടുപോയതാണ് പട്ടിജീവിതത്തില്‍ വഴിത്തിരിവായത്.

തന്റെ ചെരുപ്പ് പട്ടി കൊണ്ടുപോകുന്നത് കണ്ട ദിജു മാര്‍ദിയ വാളെടുത്ത് തലയ്ക്കുതന്നെ വെട്ടി. ഈ സംഭവമറിഞ്ഞ നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. പോലീസ് അപ്പോള്‍ത്തന്നെ മൃഗാശുപത്രിയിലെത്തിച്ച് തലയില്‍ സ്റ്റിച്ചുമിട്ട് ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ കൊണ്ടുവന്നു.

dog
ഡൗണ്‍ പോലീസിനു മുന്നില്‍ മാത്രം......ഡൗണ്‍ ഉത്തരവ് നല്‍കിയാല്‍ ഡോഗ് സ്‌ക്വാഡിലെ പോലീസ് നായ ഇരിക്കുംപോലെ ദിജുവും ഇരിക്കും. പക്ഷേ അത് പോലീസിനുമുന്നില്‍ മാത്രം

പിന്നീട് സ്റ്റേഷന്‍ വരാന്തയായി വീട്. പോലീസ് വെറുതെയിരുന്നില്ല. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് കേസെടുത്ത് അറസ്റ്റുചെയ്തു. 52 ദിവസം ജയിലിലും കിടത്തി. ഒടുവില്‍ കുറ്റസമ്മതം നടത്തി പിഴയൊടുക്കി ദിജു മാര്‍ദിയ സ്ഥലം വിട്ടു.

പക്ഷേ ദിജു എന്ന പേര് പട്ടി സ്വന്തമാക്കി. ദിജു എന്ന് വിളിച്ചാലേ അവന്‍ വിളി കേള്‍ക്കൂ. നഗരത്തില്‍ പോലീസ് ഡ്യൂട്ടിക്ക് പോകുന്ന സ്ഥലത്ത് കൃത്യമായി അവന്‍ എത്തും. തന്നെ രക്ഷിച്ചവരോടുള്ള കടപ്പാടാണ് ഇപ്പോള്‍ ദിജുവിന്റെ ജീവിതം.

content highlights: story of a dog who was rescued by police