തെരുവിലെ മൃഗങ്ങളോട്, പ്രത്യേകിച്ച് നായ്ക്കളോട് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്കുള്ള സ്‌നേഹം ഏവര്‍ക്കും അറിയുന്ന കാര്യമാണ്. മഴയത്ത്, തന്റെ കുടക്കീഴിയില്‍ ഒരു തെരുവുനായ്ക്ക് ഇടം നല്‍കിയ താജ് ഹോട്ടല്‍ ജീവനക്കാരന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് രത്തന്‍ ടാറ്റ. നായയ്ക്കും കുടക്കീഴില്‍ ഇടംനല്‍കിയ ജീവനക്കാരന്റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ടാറ്റ പങ്കുവെച്ചു. 

അതിശക്തമായ മഴ പെയ്യുമ്പോഴും നിരവധി തെരുവുമൃഗങ്ങളിലൊന്നുമായി തന്റെ കുട പങ്കുവെക്കാന്‍ മാത്രം കനിവുള്ളയാളാണ് ഈ താജ് ജീവനക്കാരന്‍. മുംബൈയുടെ തിരക്കില്‍നിന്നുള്ള ഹൃദയം നിറയ്ക്കുന്ന കാഴ്ച- ടാറ്റ കുറിപ്പില്‍ പറയുന്നു. താജ്മഹാല്‍ പാലസിലെ കോഫിഷോപ്പിന് പുറത്തുനിന്നുള്ളതാണ് ചിത്രം. ജീവനക്കാരന്റെ കാലിനോടു ചേര്‍ന്ന് നായ ഇരിക്കുന്നതും കാണാം.

ratan tata
Caption

content highlights: ratan tata applauds employee for sharing umbrella with stray dog