തിരൂര്‍(മലപ്പുറം): തുഞ്ചന്‍പറമ്പിന് സമീപം നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പൂന്തോട്ടവും ഔഷധോദ്യാനവുമൊരുങ്ങി.

കേരള ജൈവകര്‍ഷസമിതിയും ദേശീയ മനുഷ്യാവകാശസമിതിയും ചേര്‍ന്നൊരുക്കിയ ഔഷധോദ്യാനവും പൂന്തോട്ടവും അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നഗരസഭയ്ക്ക് സമര്‍പ്പിച്ചു. യോഗം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. മനുഷ്യാവകാശസമിതി തിരൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് കെ.കെ. അബ്ദുല്‍റസാഖ് ഹാജി അധ്യക്ഷതവഹിച്ചു.

നഗരസഭാധ്യക്ഷന്‍ കെ. ബാവ, നഗരസഭാസെക്രട്ടറി എസ്. ബിജു, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.കെ. തങ്ങള്‍, എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഒ. സജിത, ഫസലു പട്ടേല്‍, ഗീത പള്ളീരി, ഒ.പി. വേലായുധന്‍, പി. ഷൈജ, സി.എം. അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

content highlights: organic farmers buits garden for differently abled children in malappuram