പത്തനംതിട്ട: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വസുദേവ് ദുരിതാശ്വാസസഹായത്തിനായി എത്തിച്ചത് 350 കിലോയോളം അരി. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കണമെന്നഭ്യര്‍ഥിച്ചുള്ള ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് വസുദേവിന് പ്രേരണയായത്. പത്തനംതിട്ട അമൃതവിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.

വസുദേവ് കൂട്ടിവെച്ചിരുന്ന തുകയാണ് അരി വാങ്ങാനുപയോഗിച്ചത്. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 11,188 രൂപ. പിന്നെ വൈകിയില്ല വസുദേവിനെയുംകൂട്ടി അച്ഛന്‍ ദിനേശന്‍ ഏഴു ചാക്ക് അരി വാങ്ങിയെത്തി. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വിഭവസമാഹരണ കേന്ദ്രത്തിലാണ് ഇതെത്തിച്ചത്.

കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് 6500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഈ കൊച്ചുമിടുക്കന്‍ നല്‍കി. കുമ്പഴ പരുത്തിയാനിക്കല്‍ എന്‍.വി.ദിനേശിന്റെയും ഡിനിയുടെ മകനാണ് വസുദേവ്.

content highlights: ninth stantard student donates 350 kg rice to flood victims in Pathanamthita