Narayanan
നാരായണനെ അനാഥമന്ദിരത്തിലേക്ക് മാറ്റുന്നു

മുക്കം: ഉറ്റവരും ഉടയവരുമില്ലാത്ത നാരായണന്റെ ഏകാന്തജീവിതത്തിന് അവസാനം. സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കാൻ ഒരുപാടുപേരുള്ള സാന്ത്വനത്തിന്റെ തണലിൽ നാരായണൻ പുതുജീവിതം തുടങ്ങി. 

ആരുംനോക്കാനില്ലാതെ അവശനിലയിലായിരുന്ന നെല്ലിക്കാപ്പൊയിൽ പുതിയോട്ടിൽ നാരായണനെ നഗരസഭാ കൗൺസിലർ നികുഞ്ജം വിശ്വനാഥന്റെ നേതൃത്വത്തിൽ സേവാഭാരതി പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ചാത്തമംഗലത്തെ സാന്ത്വനം അനാഥമന്ദിരത്തിലെത്തിച്ചത്. നാരായണന്റെ വീട്ടിലെത്തിയ സന്നദ്ധപ്രവർത്തകർ വീടും പരിസരവും വൃത്തിയാക്കി. കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് മുക്കം ജനമൈത്രി പോലീസിന്റെ സാന്നിധ്യത്തിൽ പ്രഥമശുശ്രൂഷ നൽകിയശേഷം സാന്ത്വനം അനാഥമന്ദിരത്തിൽ എത്തിക്കുകയായിരുന്നു.

നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ്, ചെയർമാൻ പി.ടി. ബാബു, ജനമൈത്രി പോലീസ് എസ്.ഐ. പി. അസൈൻ, സി.പി.ഒ. കെ. സുനിൽ എന്നിവരും സ്ഥലത്തെത്തി. രഞ്ജിത്ത്, സന്തോഷ്, സാന്ത്വനം സുധീർ എന്നിവരുടെ സഹകരണത്തോടെ കടവ് ചാരിറ്റബിൾ ട്രസ്റ്റ് വാഹനത്തിൽ സ്നേഹപൂർവം യാത്രയാക്കി.

നാരായണനെ അനാഥമന്ദിരത്തിലേക്ക് മാറ്റുന്നു