പള്ളുരുത്തി: വിവാഹത്തിന് നീക്കിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.
പുല്ലാര്‍ദേശം നെല്‍സണ്‍ മണ്ഡേല റോഡില്‍ അമ്പാടി നിവാസില്‍ എസ്. പ്രദീപ്കുമാറിന്റെ മകള്‍ സ്മിതയും അമലും വിവാഹിതരായത് വ്യാഴാഴ്ചയാണ്. ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് വിവാഹം നടത്തിയത്.
ചെലവുകള്‍ക്ക് നീക്കിവച്ച ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹ ചടങ്ങിനെത്തിയ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ.യ്ക്ക് വധുവിന്റെ പിതാവ് പ്രദീപ്കുമാറും അമ്മ ഷീബയും ചേര്‍ന്ന് ചെക്ക് കൈമാറി.
content highlights: money saved for marriage donated to cmdrf