വണ്ടൂര്‍: യാത്രയയപ്പ് ആഘോഷം മാറ്റിവെച്ച് ആ പണം കോവിഡ് കാലത്ത് കാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരിക്കുകയാണ് തിരുവാലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍.

നൂറ് കുടുംബങ്ങള്‍ക്ക് ഈ വിദ്യാര്‍ഥികള്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ചുനല്‍കി. പലചരക്കുസാധനങ്ങളും പച്ചക്കറികളും കിറ്റിലുണ്ട്.

പി.ടി. അദ്നാന്‍, എ.എം. അഫീഫ്, എം. അതുല്‍, എം. മുഹമ്മദ് സിദാന്‍, പി. അബില്‍, സി. അബ്ബാസലി, ഇ. റിജിത്ത് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

content highlights: money meant for send off celebration used for food kit distribution