ഞ്ചര മണിക്കൂറോളം തുടർച്ചയായി മൻസൂർ പാടി. പാട്ട് കേൾക്കാൻ ആളുകൾ വന്നുകൊണ്ടിരുന്നു. പാട്ടുകാരൻ ഒരേ നിൽപ്പിൽ പാട്ട് തുടർന്നു. പ്രമുഖ ഗായകൻ കൊച്ചിൻ ഇബ്രാഹിമിന് വേണ്ടിയാണ് ഇത്തവണ മൻസൂർ പാടിയത്. രോഗദുരിതങ്ങളാൽ ബുദ്ധിമുട്ടുന്ന ഇബ്രാഹിമിന് വീട് നിർമാണത്തിന് സഹായിക്കാനാണ് കൊച്ചിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് ഗാനപരിപാടി സംഘടിപ്പിച്ചത്.

കൊച്ചിയിലെ ഹോട്ടൽ ഹാളിൽ ഒരുക്കിയ വേദിയിൽ ഉച്ചയ്ക്ക് 12 -നാണ് മൻസൂർ പാടിത്തുടങ്ങിയത്. വൈകീട്ട് ആറിനാണ് പരിപാടി അവസാനിച്ചത്. ഹാളിൽ ഒരേസമയം കുറച്ചുപേർ എന്ന രീതിയിലാണ് കേൾവിക്കാരെ ക്രമീകരിച്ചത്. എന്നാൽ, പാട്ട് കേൾക്കാനെത്തിയവർ മണിക്കൂറുകളോളം ആ പാട്ടുകൾ കേട്ടിരുന്നു. പഴയകാല ഹിറ്റുകളുമായി മൻസൂർ ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. കെ.ജെ. മാക്സി എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ഷംസു യാക്കൂബ് അധ്യക്ഷത വഹിച്ചു.

ഇ. അസ്ലം ഖാൻ, കലാഭവൻ ഹനീഫ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, നഗരസഭാംഗം എം. ഹബീബുള്ള, സലീം ഷുക്കൂർ, കെ.എ. ഹുസൈൻ, ടി.ബി. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. കൊച്ചി സ്നേഹക്കൂട്ടായ്മയും വാടാമലർ സംഗീത ഗ്രൂപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

 

Content Highlights: Mansoor sang five hours continuously for Ibrahim good news