കോലഞ്ചേരി: 24 വര്‍ഷം മുമ്പ് വെണ്ണിക്കുളം ഗവണ്മെന്റ് ജെ.ബി. സ്‌കൂളില്‍നിന്ന് ലഭിച്ച ആലും മാവും നാളിതുവരെ പരിപാലിച്ച ബേബിക്ക് മരങ്ങള്‍ മക്കളെപ്പോലെയാണ്.

വെണ്ണിക്കുളം ജങ്ഷനില്‍ വളര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന മരങ്ങളെ കാലമിത്രയും നട്ടുനനച്ച് പരിപാലിച്ച ടാക്‌സി ഡ്രൈവര്‍ ബേബി തച്ചേത്തിനെ വേള്‍ഡ് ചാരിറ്റി മിഷന്‍ ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്‌കൂളില്‍നിന്ന് ലഭിച്ച ആലും മാവും തൈകള്‍ ടാക്‌സി ഡ്രൈവറായ ബേബി വെണ്ണിക്കുളം ജങ്ഷനില്‍ നട്ട് പരിപാലിച്ചു വരികയായിരുന്നു.

വേര്‍ഡ് ചാരിറ്റി മിഷന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍, മെമ്പര്‍മാരായ എം.എന്‍. മനു, സജി പീറ്റര്‍, വേര്‍ഡ് ചാരിറ്റി മിഷന്‍ ഭാരവാഹികളായ അനില്‍ വര്‍ഗീസ്, വിവേക്കുമാര്‍, ഡോണ്‍ എബ്രഹാം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സംരക്ഷിക്കാന്‍ താത്പര്യമില്ലാതെ പേരിനുവേണ്ടി മരങ്ങള്‍ നടുന്നവര്‍ക്ക് ഒരു മറുപടിയാണ് ബേബിയും ഒരു കവലയ്ക്ക് മുഴുവന്‍ തണലേകുന്ന ആലും മാവും.

content highlights: man takes care of saplings got from school even after 24 years