ആലുവ: റോഡില്‍ കണ്ട രണ്ടുപവന്റെ വള ഉടമയെ ഏല്‍പിച്ച് യാചകന്‍. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുത്ത് ജീവിക്കുന്ന ചെന്നൈ തിരുത്തണി സ്വദേശി രമേശിനാണ് കഴിഞ്ഞ രാത്രി ഒമ്പതുമണിയോടെ വള കിട്ടിയത്.
റെയില്‍വേ സ്റ്റേഷന് സമീപത്തെ ബേക്കറിക്ക് മുമ്പില്‍ പാര്‍ക്ക് ചെയ്ത കാറിന് സമീപത്തുനിന്നാണിത് കിട്ടിയത്. വളയെടുത്ത രമേശ് അകത്തിരുന്ന സ്ത്രീയ്ക്ക് അതു കൈമാറി.
കാറില്‍ നിന്നിറങ്ങി ബേക്കറിയിലേക്ക് പോയ സ്ത്രീയുടെ കൈയില്‍ നിന്ന് ഊരി പോയതായിരുന്നു വള. കുറച്ച് മുന്‍പ് കാറിലെ യാത്രക്കാര്‍ ഇദ്ദേഹത്തിന് അഞ്ച് രൂപ ഭിക്ഷ നല്‍കിയിരുന്നു. അതുവാങ്ങി തിരികെ പോകുമ്പോഴാണ് സ്വര്‍ണവള ശ്രദ്ധയില്‍ പെട്ടത്.
ഒരു കാലില്ലാത്ത രമേശ് രാത്രി ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്താണ് ഉറങ്ങുന്നത്.
content highlights: man returns gold bangle to owner in aluva