വള്ളികുന്നം(ആലപ്പുഴ): തഹസില്‍ദാരായി വിരമിച്ച എസ്. മോഹനന്‍പിള്ള തന്റെ വിരമിക്കല്‍ച്ചടങ്ങിനായി നീക്കിവെച്ച 10,000 രൂപ ജീവനം കാരുണ്യസംഘടനയ്ക്കു കൈമാറി.

അവശ്യമരുന്നുകള്‍ വാങ്ങുന്നതിന് സാമ്പത്തികപ്രയാസം അനുഭവിക്കുന്നവര്‍ക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കുന്ന സംഘടനയാണ് ജീവനം.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു കൃഷ്ണനും ജീവനം കോ-ഓര്‍ഡിനേറ്റര്‍ സലിം പനത്താഴയും ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ജി. സോഹന്‍, കെ. ജയമോഹന്‍, കെ. മനോജ്കുമാര്‍, അനീഷ് തടവിള, പി.കെ. പ്രകാശ്, സുനില്‍കുമാര്‍, ഇസ്മയില്‍, ബീന എന്നിവര്‍ പങ്കെടുത്തു.

content highlights: man donates money for charity activities