വെള്ളാവൂര്‍(കോട്ടയം): മകളുടെ വിവാഹച്ചെലവിനായി കരുതിയ തുക കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി ദമ്പതിമാര്‍. വെള്ളാവൂര്‍ കളരിക്കല്‍ അനില്‍കുമാറും ഭാര്യ സുശീലയുമാണ് വെള്ളാവൂര്‍ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയത്. 

ഇവരുടെ മകള്‍ അമ്മുവിന്റെ വിവാഹം കഴിഞ്ഞദിവസം കോവിഡ് മാനദണ്ഡപ്രകാരമാണ് നടത്തിയത്. കല്യാണത്തിനായി കരുതിവെച്ച തുകയില്‍നിന്ന് 50,000 രൂപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. 

തുക എന്‍.ജയരാജ് എം.എല്‍.എ. ഏറ്റുവാങ്ങി. അനില്‍കുമാര്‍ റിട്ട. തപാല്‍വകുപ്പ് ജീവനക്കാരനും, സുശീല കങ്ങഴ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപികയുമാണ്. ഇവരുടെ മകന്‍ അരവിന്ദ് ഡി.വൈ.എഫ്.ഐ. വെള്ളാവൂര്‍ മേഖലാ സെക്രട്ടറിയാണ്.

content highlights: man and wife donates money meant for daughter's marriage to covid prevention activities