തിരുവനന്തപുരം മാർ ഇവനിയസ് കോളേജ് പരിസരവാസികൾക്ക് വളരെ സുപരിചിതനായ മാത്യു, മനുഷ്യരെപോലെ തന്നെ തന്റെ സഹജീവികളായ മൃഗങ്ങളെയും സ്നേഹിക്കുന്ന കാഴ്ചയാണ് ഇത്തവണ മഹാദേവൻ തമ്പി തന്റെ ക്യാമറക്കണ്ണുകളിലൂടെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയത്.

പച്ചയായ മനുഷ്യസ്നേഹവും, നിസ്വാർത്ഥമായ മാനുഷികതയും പകർന്നുനൽകുന്ന ഈ ജീവിതം ഇന്ന് പോത്യസമൂഹത്തിൽ ചർച്ചയായി കഴിഞ്ഞിരിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് മഹാദേവൻ തമ്പി വീഡിയോ പുറത്തുവിട്ടത്. വ്യത്യസ്തമായ ആശയങ്ങൾ ജനങ്ങളിലേക്ക് തന്റെ കാമറയിലൂടെ എത്തിച്ച് മഹാദേവൻ തമ്പി സമീപകാലത് ഏറെ ശ്രദ്ധ നേടിയിരുന്നു. 80 കാലഘട്ടം മുതൽത്തന്നെ തെരുവുനായകളെ ഊട്ടിയും, അവക്ക് വേണ്ട ആഹാരം എത്തിച്ചും മാത്യൂസ് നാട്ടുകാർക്ക് വളരെ സുപരിചിതനാണ്.