Kochu tresya
കൊച്ചുത്രേസ്യ

തൊടുപുഴ: മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നായിരുന്നു കൊച്ചുത്രേസ്യയുടെ ആഗ്രഹം. മകനോട് ഇക്കാര്യം ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. അമ്മയുടെ ആഗ്രഹം പോലെ ആ കണ്ണുകൾ രണ്ട് പേർക്ക് വെളിച്ചമാകും.

വഴിത്തല ചക്കുങ്കൽ കൊച്ചുത്രേസ്യ (79) കഴിഞ്ഞ ദിവസമാണ് മരിച്ചത്. സ്ട്രോക്കുണ്ടാകുകയും ചികിത്സക്കിടെ മരിക്കുകയുമായിരുന്നു. കണ്ണുകൾ ദാനം ചെയ്യണമെന്ന അമ്മയുടെ ആഗ്രഹം നിറവേറ്റാൻ മക്കൾ തീരുമാനിച്ചു. മകൻ സുനീഷ് ഇക്കാര്യം നേത്രദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊടുപുഴ സ്നേഹദീപം ട്രസ്റ്റിൽ അറിയിച്ചു. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് ഡോക്ടറും സംഘവും വഴിത്തല എത്തി നേത്ര പടലങ്ങൾ എടുക്കുകയായിരുന്നു.

ഔസേഫാണ് കൊച്ചുത്രേസ്യയുടെ ഭർത്താവ്. മക്കൾ: മെൽവിൻ, സുനീഷ്, സീമ, ഹേമ, മരുമക്കൾ: സ്റ്റെഫി, റോസ്‌ലി, ജോജോ, ജോർജ്. സംസ്കാരം വ്യാഴാഴ്ച 10-ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.നേത്രദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിന് 9847147748 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സ്നേഹദീപം മാനേജിങ് ട്രസ്റ്റി മാത്യു കണ്ടിരിക്കാൻ അറിയിച്ചു.