തിരികെ പോകാന്‍ കഴിയാതെ കനാലില്‍ കുടുങ്ങിയ ഗംഗാ ഡോള്‍ഫിനെ(ഗംഗാ നദിയിയിലും ബ്രഹ്മപുത്ര നദിയിലും കണ്ടുവരുന്ന ശുദ്ധജല ഡോള്‍ഫിന്‍) രക്ഷപ്പെടുത്തി.
ഉത്തര്‍ പ്രദേശിലെ ബാരബങ്കി ജില്ലയിലെ ശാരദ കനാലില്‍ കുടുങ്ങിയ ഡോള്‍ഫിനെയാണ് സംസ്ഥാന വനംവകുപ്പും ടര്‍ട്ടില്‍ സര്‍വൈവല്‍ അലയന്‍സ്(ടി.എസ്.എ.)പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടവയാണ് ഗംഗാ ഡോള്‍ഫിനുകള്‍.
ടി.എസ്.എ. തങ്ങളുടെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം 4.2 അടി നീളമുള്ള ആണ്‍ ഡോള്‍ഫിനാണ് കനാലില്‍ കുടുങ്ങിയത്. തുടര്‍ന്ന് ടി.എസ്.എയുടെ ദ്രുത പ്രതികരണ സേനയും ഉത്തര്‍ പ്രദേശ് വനം വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
പിന്നാലെ ഡോള്‍ഫിനെ ഘാഗ്ര നദിയില്‍ വിടുകയും ചെയ്തു. ഡോള്‍ഫിന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങളും ടി.എസ്.എ. പങ്കുവെച്ചിട്ടുണ്ട്. ഡോള്‍ഫിന് വെള്ളം തളിച്ചു കൊടുക്കുന്നതും അതിനെ സ്‌ട്രെച്ചറില്‍ കൊണ്ടുപോയി നദിയിലേക്ക് വിടുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഗംഗാ ഡോള്‍ഫിനെ സമയോചിതമായി രക്ഷിക്കുകയും നദിയില്‍ വിടുകയും ചെയ്തതിന് അഭിനനന്ദനവുമായി മുതിര്‍ന്ന ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ രമേഷ് പാണ്ഡെ ഉള്‍പ്പെടെ നിരവധി ട്വിറ്റര്‍ ഉപയോക്താക്കളാണ് എത്തിയിട്ടുള്ളത്.
And the count is 25 !!! Today a 4.2 ft male #Gangetic #River #Dolphin stranded in a #canal in #Barabanki was successfully #rescued and #released in #Ghagra #river by @TSAINDIAPROG's Quick Response Team in a joint operation with @UpforestUp ... pic.twitter.com/lvPP85xcVr
— Turtle Survival Alliance INDIA (@TSAINDIAPROG) October 21, 2020
content highlights: Ganges river dolphin stranded in canal rescued