ചികിത്സയില്‍ കഴിയുന്ന ഉടമയെ കാണാന്‍ ഒരാഴ്ചയോളം ആശുപത്രിക്കു മുന്നില്‍ കാത്തുനിന്ന് ഒരു നായ. തുര്‍ക്കിയിലെ ട്രാബ്‌സോണ്‍ പ്രവിശ്യയില്‍നിന്നാണ് കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ ഈ നല്ല വാര്‍ത്ത.
ബോണ്‍കക്ക് എന്ന പെണ്‍നായയാണ് തന്റെ ഉടമയെ കാത്ത് ഒരാഴ്ചയോളം ആശുപത്രിക്കു മുന്നില്‍ കാത്തുനിന്നത്. 68-കാരനായ സെമല്‍ സെന്‍ടര്‍ക്ക് ആണ് ബോണ്‍കക്കിന്റെ ഉടമ.
തലച്ചോറിലെ തകരാറിനെ തുടര്‍ന്ന് സെന്‍ടര്‍ക്കിനെ ജനുവരി 14-ാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെന്‍ടുര്‍ക്കിനെ കൊണ്ടുപോയ ആംബുലന്‍സിനെ പിന്തുടര്‍ന്ന ബോണ്‍കക്ക് ആശുപത്രി കവാടത്തിനു മുന്നില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. എല്ലാ ദിവസവും രാവിലെ ബോണ്‍കക്ക് ആശുപത്രിയുടെ മുന്നില്‍ വരാന്‍ തുടങ്ങി. പലപ്പോഴും ആശുപത്രി ജീവനക്കാര്‍ ബോണ്‍കക്കിന് ഭക്ഷണവും നല്‍കിത്തുടങ്ങി.
സെന്‍ടര്‍ക്കിന്റെ മകള്‍ പലതവണ ബോണ്‍കക്കിനെ വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം ബോണ്‍കക്ക് വീട്ടില്‍നിന്ന് ഓടി ആശുപത്രിയിലേക്കെത്തുമായിരുന്നു.
അവള്‍ ആര്‍ക്കും ഉപദ്രവം സൃഷ്ടിച്ചില്ല. എല്ലാവരും നായയും അവളുടെ ഉടമയും തമ്മിലുള്ള ബന്ധം ശ്രദ്ധിച്ചു. എല്ലാരിലും അത് സന്തോഷം സൃഷ്ടിച്ചു- ആശുപത്രിയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫുവാത് ഉഗുര്‍ പറഞ്ഞു.
ഒടുവില്‍ സെന്‍ടുര്‍ക്ക് ആശുപത്രി വിട്ടസമയത്ത് ആഹ്ലാദത്തോടെ ബോണ്‍കക്ക് അദ്ദേഹത്തിന്റെ അരികിലേക്ക് എത്തി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Ever since her beloved owner was hospitalized, this dog walks to the hospital every day and sits outside, waiting to see him 😢 pic.twitter.com/0erjUUH45w
— CBS News (@CBSNews) January 21, 2021
content highlights: dog waited outside hospital for owner to return