പ്രളയത്തില്‍നിന്ന് തന്നെ രക്ഷപ്പെടുത്തിയ മനുഷ്യന്റെ നെഞ്ചോടു ചേര്‍ന്നിരിക്കുന്ന കുട്ടിക്കുരങ്ങന്റെ വീഡിയോ സാമൂഹികമാധ്യമങ്ങള്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. മഹാരാഷ്ട്രയിലെ പ്രളയത്തില്‍നിന്ന് എന്‍ ഡി ആര്‍ എഫ് സംഘം കുട്ടിക്കുരങ്ങനെ രക്ഷപ്പെടുത്തിയതിനു ശേഷമുള്ള ദൃശ്യങ്ങളാണിതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രക്ഷപ്പെടുത്തിയ കുരങ്ങനെ ദുരന്തനിവാരണ സേനാംഗങ്ങളില്‍ ഒരാള്‍ എടുത്തുനില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നനഞ്ഞുവിറച്ച കുരങ്ങനെ അദ്ദേഹം സ്‌നേഹത്തോടെ തലോടുന്നുണ്ട്. കുരങ്ങന്‍ അദ്ദേഹത്തോടു ചേര്‍ന്നിരിക്കുന്നതും വീഡിയോയില്‍ കാണാം. 

കൊച്ചുകുഞ്ഞിനെയെന്നോണം കുരങ്ങനെ ചേര്‍ത്തുപിടിക്കുന്ന സേനാംഗം, വീഡിയോയുടെ അവസാനഭാഗത്ത് വിതുമ്പുന്നതും കാണാം. നിരവധിയാളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിട്ടുള്ളത്.

content highlights: baby monkey rescued from flood water