സാങ്കേതിക വിദ്യയുടെ പുരോഗതി സാധാരണക്കാരെക്കാള്‍ ഒരുപക്ഷെ കൂടുതല്‍ പ്രയോജനകരമാകുന്നത് ഭിന്നശേഷിക്കാര്‍ക്കാണ്. ഇതിനെ സാധൂകരിക്കുന്ന ഒരു വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. 

ക്യാമറ-ഇന്റര്‍നെറ്റ് സംവിധാനങ്ങളുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒരു യുവാവിന്റെതാണ് വീഡിയോ. ഇദ്ദേഹം, ആംഗ്യഭാഷയില്‍ മറുവശത്തെ ആളിനോട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. മധുരപലഹാരക്കടയുടെ മുന്നിലിരുന്നാണ് ഇദ്ദേഹം സംസാരിക്കുന്നത്. 

നാം പലപ്പോഴും മൊബൈല്‍ ഫോണുകള്‍ നമ്മുടെ ലോകത്തെ കീഴ്‌പ്പെടുത്തിയതിനെ കുറിച്ച് കുറ്റം പറയാറുണ്ട്. എന്നാല്‍ ഈ ഉപകരണങ്ങള്‍ നമ്മളില്‍ പലര്‍ക്കും ആശയവിനിമയത്തിന് ഒരു പുതിയലോകം തുറന്നു നല്‍കി എന്ന കാര്യം നമ്മളെ തന്നെ ഓര്‍മപ്പെടുത്തത് നന്നായിരിക്കും എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം വീഡിയോയില്‍ കാണുന്ന യുവാവാണോ അതോ ഫോണില്‍ മറുവശത്തുള്ളയാളാണോ ഭിന്നശേഷിക്കാരാനെന്ന് വീഡിയോയില്‍ വ്യക്തമല്ല. 

content highlights: anand mahindra shares video of man speaking mobile phone using sign language