serra ratheesh
സേറ രതീഷ്

കൊട്ടിയം : കുരുന്നുകളുടെ സൗന്ദര്യവുമായി ദുബായിൽ നടക്കുന്ന ജൂനിയർ ഇൻറർനാഷണൽ മോഡൽ വേൾഡ് ഫാഷൻ ഷോയിൽ രാജ്യത്തെ പ്രതിനിധാനംചെയ്യുന്നത് കൊല്ലം ഉമയനല്ലൂർ സ്വദേശിയായ മൂന്നരവയസ്സുകാരി സേറ രതീഷ്. അഞ്ചുമാസംമുൻപ് ദേശീയതലത്തിൽ ഓൺലൈനിലൂടെ നടത്തിയ നാഷണൽ ജൂനിയർ മോഡൽ ഫാഷൻ ഷോ വിജയിച്ചാണ് ഈ അവസരം നേടിയത്.

കൊല്ലം ഉമയനല്ലൂർ ധ്വനിയിൽ നർത്തകനും കൊറിയോഗ്രാഫറുമായ ആർ.എൽ.വി.രതീഷ് ജെയിംസിന്റെയും ലെയ്ടയുടെയും മകളാണ് സേറ. 24-ന് ആരംഭിക്കുന്ന വേൾഡ് ഫാഷൻ ഷോയിൽ പങ്കെടുക്കാൻ സേറയും കുടുംബവും 23-ന് ദുബായിലേക്ക് പുറപ്പെടും. ഇരുപതോളം രാജ്യങ്ങളിൽനിന്ന് അറുപത് കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.