യ്യില്‍ പുസ്തകവും ചോക്കുമായി ക്ലാസിലേക്ക് കയറിവരുന്ന ഒരാള്‍-അധ്യാപകരെ കുറച്ച് പറയുമ്പോള്‍ ഈ  ചിത്രമാകും നമ്മളില്‍ പലരുടെയും മനസ്സിലുണ്ടാവുക. 

എന്നാല്‍ എണീറ്റു നില്‍ക്കാന്‍ സാധിക്കാത്തത്ര ശാരീരിക പരിമിതിയുണ്ടായിട്ടും അതിനെ തരിമ്പു പോലും വകവയ്ക്കാതെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ കുറിച്ചാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച. 

സഞ്ജയ് സെന്‍ എന്നാണ്  രാജസ്ഥാന്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര്. 2009 മുതല്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ശിക്ഷാ സംഭാല്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

സഞ്ജയ് നിലത്തിരുന്ന് ബോര്‍ഡില്‍ എഴുതുന്നതിന്റെ ചിത്രം അനിതാ ചൗഹാന്‍ എന്ന ഉപയോക്താവാണ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്. നിരവധിയാളുകളാണ് സഞ്ജയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ട്വീറ്റ് നിരവധി തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. 

tweet
Photo: Twitter/@anita_chauhan80

കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പിന്നിലായി പോകുന്ന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സഹായിക്കുക എന്നതാണ് ശിക്ഷാ സംഭാല്‍ പദ്ധതിയുടെ ഉദ്ദേശം. അജ്മീര്‍, ഭില്‍വാഡ, ചിത്തോര്‍ഗഢ്, ഉദയ്പുര്‍ ജില്ലകളിലെ അമ്പത്തഞ്ചോളം സ്‌കൂളുകളിലാണ് ശിക്ഷാ സംഭാല്‍ നടപ്പാക്കിയിട്ടുള്ളത്. 

ഈ വിഷയങ്ങള്‍ ബുദ്ധിമുട്ടാകുന്നതോടെ പത്താം തരത്തിനു മുന്നേ തന്നെ ധാരാളം കുട്ടികള്‍ പഠനം നിര്‍ത്താറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനും കുട്ടികള്‍ക്ക് പഠനത്തിന് പിന്തുണ നല്‍കുകയുമാണ് പദ്ധതിയില്‍ ചെയ്യുന്നത്.

content highlights: Social media salutes differently abled teacher sanjay sen from rajastan