സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം മനസ്സില്‍ സൂക്ഷിക്കുന്ന, പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കൈത്താങ്ങായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ബിഹാറിലെ മുസഫര്‍പുരില്‍നിന്നാണ് ഈ നല്ല വാര്‍ത്ത.

മുസഫര്‍പുറിലെ സബ് ഡിവിഷണല്‍ ഓഫീസര്‍(എസ്.ഡി.ഒ.) അനില്‍ കുമാര്‍ ദാസാണ് ഈ നല്ല മാതൃക. സിവില്‍ സര്‍വീസ് ലക്ഷ്യംവെക്കുന്ന കുട്ടികള്‍ക്ക് എല്ലാ ഞായറാഴ്ചയും അനില്‍ കുമാര്‍ സൗജന്യ പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്. 

anil kumar das
അനില്‍ കുമാര്‍ ദാസ്| Photo:ANI 

സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ ആഗ്രഹിക്കുന്നവരും എന്നാല്‍ സ്വകാര്യ പരിശീലനകേന്ദ്രങ്ങളിലെ ഫീസ് താങ്ങാന്‍ കഴിയാത്തവരുമായ കുട്ടികള്‍ക്കാണ് അനില്‍ കുമാര്‍ സൗജന്യ പരിശീലനം നല്‍കുന്നത്. ജില്ലയുടെ ഉള്‍മേഖലകളില്‍നിന്നും നിരവധി കുട്ടികളാണ് അനില്‍കുമാറിന്റെ ഓഫീസിലേക്ക് പരിശീലനത്തിനായി എത്തുന്നത്.

anil kumar das
അനില്‍ കുമാര്‍ ദാസ്| Photo:ANI 

സിവില്‍ സര്‍വീസില്‍ ചേരാന്‍ ആഗ്രഹമുള്ളവരും എന്നാല്‍ പരിശീലന കേന്ദ്രങ്ങളില്‍ പോകാന്‍ പണം ഇല്ലാത്തവരുമായ ഗ്രാമീണ മേഖലയില്‍നിന്നുള്ള കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനാണ് തന്റെ ശ്രമം എന്ന് അനില്‍കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.

കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിനിടെ ഇടത്തരം കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് താന്‍ ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു.

content highlights: government official in bihar gives free training to underprivilaged civil service aspirants