
കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവും ബീച്ചുമായ തിരുവനന്തപുരം ശംഖുംമുഖം ബീച്ച് കടലേറ്റത്തിൽ തകർന്നു പോയിട്ട് നാളുകളായി, തുടർച്ചയായ കടലേറ്റം, സഞ്ചാരികളുടെ ഇഷ്ട് കേന്ദ്രമായ ബീച്ചിനെ തച്ചുടച്ചു. ബീച്ച് റോഡിലൂടെയാണ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്നത്. ഈ റോഡും കടലേറ്റത്തിൽ തകർന്നു പോയിരുന്നു. റോഡിനെയും ബീച്ചിനെയും പുനർ നിർമ്മിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നതെങ്കിലും നിർമ്മാണം നടക്കുന്നതിനാൽ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അതിവേഗം നിർമ്മാണം പൂർത്തിയാക്കി ശംഖുംമുഖത്തിന്റെ ഗതകാല സ്മരണകൾ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം. ചൊവ്വാഴ്ച്ച വൈകുന്നേരം മണ്ണിട്ടുയർത്തി നിർമ്മാണം നടക്കുന്ന ശംഖുംമുഖം ബീച്ചിന്റെ ദൃശ്യങ്ങൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..