
കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പടനിലത്തിൽ അരങ്ങേറിയ ഓച്ചിറക്കളി. ചരിത്ര പ്രാധാന്യമുള്ള വേണാട് കായംകുളം യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി മിഥുനമാസം ഒന്ന്, രണ്ട് തിയ്യതികളിലാണ് ഓണാട്ടുകരയിലെ കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപെട്ട അൻപത്തിരണ്ട് കരകളിൽ നിന്നുള്ള രണവീരൻമാർ പടനിലത്ത് അങ്കം വെട്ടുന്നത്. തലപ്പാവും പടചട്ടയും അണിഞ്ഞ് കൈയ്യിൽ വാളും പരിചയുമായി യോദ്ധാക്കളുടെ വേഷത്തിലെത്തുന്നവർ 30 ദിവസം വ്രതശുദ്ധിയോടെ വിവിധ കളരി ആശാന്മാരുടെ നേതൃത്വത്തിൽ പരിശീലനം നടത്തും. കളരി ഗുരുക്കന്മാരുടെ നേതൃത്വത്തിൽ അഭ്യാസികൾ ഋഷഭവാഹനത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കും. എഴുന്നള്ളത്ത് കിഴക്കും പടിഞ്ഞാറും ആൽത്തറകൾ ചുറ്റി മഹാലക്ഷ്മിക്കാവും ഗണപതി ആൽത്തറയും കടന്ന് പടനിലത്തിന്റെ കിഴക്കും പടിഞ്ഞാറും കരകളിലെത്തും. തുടർന്ന് 'കരക്കളി' നടത്തും. അതിനുശേഷം ഇരുകരകളിൽ നിന്നും കരനാഥന്മാർ പടനിലത്തേക്ക് ഇറങ്ങും. തുടർന്ന് പരസ്പരം ഹസ്‌തദാനം ചെയ്‌ത് കര പറഞ്ഞ് അങ്കം കുറിക്കുന്നു. അടുത്ത ദിവസം പടനിലത്ത് മുഖാമുഖം കാണാം എന്ന് പ്രതിജ്ഞയെടുത്ത് പിരിയുന്നതോടെ ആദ്യ ദിവസത്തെ ചടങ്ങുകൾ അവസാനിക്കും. കോവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ ഓച്ചിറക്കളി ചടങ്ങു മാത്രമായാണ് നടത്തിയത് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..