മറക്കരുത് പ്രകൃതിക്കും ജീവനുണ്ട്, നോവും; കാണാതെ പോകരുത് ഈ ചിത്രങ്ങൾ


1 min read
Read later
Print
Share

പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട്  പ്രകൃതിക്ക് ശ്വാസം മുട്ടുന്നു. പ്ലാസ്റ്റിക്കിന്റെ ദുരുപയോഗവും വാഹനങ്ങളിൽനിന്നുള്ള പുകയും വന നശീകരണവും കുന്നിടിച്ചുള്ള ഖനനങ്ങളും ആഗോളതാപനം പോലുളള അത്യാപത്തിലേക്ക് ലോകത്തെ കൊണ്ടുചെന്നെത്തിച്ചു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളേക്കാൾ ആർഭാടങ്ങൾ കൂടിയതോടെ പ്രകൃതിയെ അതിക്രൂരമായി ചൂഷണംചെയ്യാൻ തുടങ്ങി. തലമുറകൾക്കായി കാലം കാത്തുവെച്ചതൊക്കെ ഒരു മടിയുമില്ലാതെ, നിയമം കാറ്റിൽപ്പറത്തി കവരുന്ന കാഴ്ചകളാണ് ചുറ്റിലും. ഖനനത്തെത്തുടർന്ന് വികൃതമായ കുന്നുകളും കൈയേറ്റവും അനിയന്ത്രിതമായ മാലിന്യം തള്ളലും മൂലം മലിനമായ കുടിവെള്ള സ്രോതസ്സുകളും മുമ്പില്ലാത്ത രീതിയിലുള്ള പ്രകൃതിദുരന്തങ്ങൾക്ക് വഴിവെച്ചു.   കീടനാശിനികളുടെ അമിതമായ ഉപയോഗം ക്യാൻസർ പോലുള്ള മാരക അസുഖങ്ങൾക്ക് വഴിയൊരുക്കി.ഓരോ വർഷവും പഴയതിനേക്കാൾ വീര്യം കൂടിയ കീടനാശിനികളാണ് തോട്ടങ്ങളിൽ അടിക്കുന്നത്.തോട്ടങ്ങളിൽ അടിക്കുന്ന മാരക കീടനാശിനികളുടെ മണമാണ് അവിടത്തെ കാറ്റിനുപോലും.പ്രകൃതിയെ മരണാവസ്ഥയിലേക്ക് തള്ളിവിടാതിരിക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ജനതയും പുതുതലമുറയുമാണ് ഇനിയുള്ള പ്രതീക്ഷ. ലോക പരിസ്ഥിതി ദിനാഘോഷങ്ങൾ അമ്പതാം വർഷത്തിലേക്കു കടക്കുമ്പോൾ ചില കാഴ്ചകൾ...

1/12

തലമുറകൾക്ക് തണലാകാൻ...: പരിസ്ഥിതിപ്രവർത്തകൻ കല്ലൂർ ബാലനും പേരക്കുട്ടികളായ കീർത്തനയും തീർഥയും ചേർന്ന് മുളപ്പിച്ചെടുത്ത പനങ്കുരു തരംതിരിക്കുന്നു. പതിനായിരം പനങ്കുരുക്കളാണ് ഈ വർഷം നടാൻ ഒരുക്കിയിരിക്കുന്നത്. 25 വർഷത്തോളമായി മരങ്ങൾ െവച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്നയാളാണ് കല്ലൂർ ബാലൻ | Photo: പി.പി രതീഷ്

2/12

‘ജലജീവൻ മിഷൻ’: പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റം കാലാവസ്ഥയെയും തകിടംമറിക്കുകയാണ്. ഇടവപ്പാതി കഴിഞ്ഞിട്ടും കാലവർഷം എത്താത്തതിനാൽ കുടിവെള്ള സ്രോതസ്സുകൾക്ക് ഇനിയും ജീവൻ വെച്ചിട്ടില്ല. മരചുവട്ടിലെ മണ്ണ് ഒലിച്ചുപോയിട്ടും ജീവൻ നിലനിർത്താൻ വെള്ളം പരതുന്ന വേരുകൾ... മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ : പി.പി.രതീഷ്

3/12

പാതാളത്തോളം ചൂഴ്ന്ന്...: കിഴക്കഞ്ചേരി പഞ്ചായത്തിലെ അമ്പിട്ടൻതരിശിലെ ക്വാറി. മലനിരകൾക്കുള്ളിലെ പാറക്കുളം ഇന്നും ദയനീയ കാഴ്ചയായി അവശേഷിക്കുകയാണ് | ഫോട്ടോ: പി.പി രതീഷ്

4/12

കരുതലും കവരലും...: ഒരറ്റത്ത് പ്രകൃതിയെ സംരക്ഷിച്ച് കൃഷിഭൂമി ഒരുക്കുമ്പോൾ മറുവശത്ത് കുന്നിടിച്ച് പാറപൊട്ടിക്കാനുള്ള പണി നടക്കുന്ന ചിത്രം പാലക്കാട് ധോണിയിൽനിന്ന്. കഴിഞ്ഞവർഷം മഴക്കാലത്ത് സമീപപ്രദേശത്ത് വലിയ ഉരുൾപൊട്ടലുണ്ടായിരുന്നു | ഫോട്ടോ: പി.പി രതീഷ്

5/12

അട്ടപ്പാടിക്ക് കണികണ്ടുണരാൻ...: പ്രകൃതിയെ പ്രണയിച്ച കവയിത്രി സുഗതകുമാരി അട്ടപ്പാടിയിൽ നട്ടുവളർത്തിയ കൃഷ്ണവനത്തിൽ കണിക്കൊന്നകൾ പൂത്തുനിൽക്കുന്നു. പരിസ്ഥിതിയിലെ മാറ്റങ്ങൾ മനസ്സിലാക്കി ബൊമ്മിയാംപതിയിലെ നൂറേക്കർ മൊട്ടക്കുന്നുകളാണ് സമീപവാസികളുമായി ചേർന്ന് പച്ചപ്പുനിറഞ്ഞ വനമാക്കി മാറ്റിയത് | ഫോട്ടോ: പി.പി.രതീഷ്

6/12

പ്ലാസ്റ്റിക് മല: പാലക്കാട് മരുതറോഡ് പഞ്ചായത്തിൽ ഹരിതകർമ സേനാംഗങ്ങൾ ഒരുദിവസം ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ കൂമ്പാരം. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാനാകില്ലെങ്കിലും നിയന്ത്രിക്കാനും പുനരുപയോഗിക്കാനും ശീലിച്ചാൽ വലിയൊരു പാരിസ്ഥിതിക വിപത്ത് ഒഴിവാക്കാം | ഫോട്ടോ: പി.പി രതീഷ്

7/12

പാലക്കാട് മരുതറോഡ് പഞ്ചായത്തിൽ ഹരിതകർമ സേനാംഗങ്ങൾ ഒരുദിവസം ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ കൂമ്പാരം | ഫോട്ടോ: പി.പി രതീഷ്

8/12

മയക്കുന്ന മാലിന്യം: ഷൊർണൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കവറിൽ നിറച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ. അനധികൃതമായി കടത്തിയപ്പോൾ പോലീസ് പിടിച്ചെടുത്ത ആയിരത്തിലധികം പുകയില പാക്കറ്റുകളാണ് പാരിസ്ഥിതിക പ്രശ്നമായി അവശേഷിക്കുന്നത് | ഫോട്ടോ: പി.പി രതീഷ്

9/12

അനാസ്ഥയുടെ കവാടം: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നും നഗരത്തിൽനിന്നുമുള്ള മലിനജലവും മാലിന്യങ്ങളും തെക്കേറോഡിലെ പാലത്തിനു താഴെ ഭാരതപ്പുഴയിലേക്ക് ഒഴുക്കുന്നു. വാഹനങ്ങളിൽ കൊണ്ടുവന്ന് പ്ലാസ്റ്റിക്കും കോഴിമാലിന്യങ്ങളും ഉൾപ്പെടെയുള്ളവ ഇവിടെയാണ് തള്ളുന്നതെങ്കിലും പരിഹരിക്കാൻ നടപടികളില്ല | ഫോട്ടോ: പി.പി രതീഷ്

10/12

‘മല’യഴകില്ലാതെ...: മല തുരന്ന് പാറപൊട്ടിച്ച ഭാഗത്തെ തുരുത്തിൽ വെള്ളം കുടിക്കാനെത്തിയ മയിൽ. ധോണിയിൽനിന്നുള്ള കാഴ്ച | ഫോട്ടോ: പി.പി രതീഷ്

11/12

ഇവിടെ വാസം സാധ്യമോ...?: കാലാവസ്ഥയിലെ മാറ്റവും കൈയേറ്റവും അനധികൃത മണൽഖനനവും ഭാരതപ്പുഴയെ മൃതാവസ്ഥയിലാക്കി. എങ്കിലും ദേശങ്ങൾ കടന്നെത്തുന്നവയുൾപ്പെടെ 48 ഇനം പക്ഷികൾ ഇന്നും നിളയുടെ തീരത്തുണ്ട്. പുഴയിലെ കാടിന് വേനലിൽ നിരന്തരം തീയിടുന്ന പ്രശ്നമുണ്ടായിരുന്നു. തീയിൽപ്പെട്ട് പക്ഷികൾ വെന്തുചത്തതോടെ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുക്കുകയും പക്ഷികളെയും പുഴയെയും സംരക്ഷിക്കാൻ പദ്ധതി നടപ്പാക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. നടപ്പാക്കാനുള്ള ശ്രമം നടക്കുമ്പോൾത്തന്നെ രണ്ടുതവണ വീണ്ടും സാമൂഹികവിരുദ്ധർ തീയിട്ടു. ഒറ്റപ്പാലം മായന്നൂർ പാലത്തിനു സമീപം പുഴയിൽ വീണ്ടും തളിർത്ത പച്ചപ്പിനരികിൽ നിലയുറപ്പിച്ചിരിക്കുന്ന നീർക്കാക്കകൾ ഉൾപ്പെടെയുള്ള പക്ഷികൾ | ഫോട്ടോ: പി.പി.രതീഷ്

12/12

‘ജലജീവൻ മിഷൻ’: പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റം കാലാവസ്ഥയെയും തകിടംമറിക്കുകയാണ്. ഇടവപ്പാതി കഴിഞ്ഞിട്ടും കാലവർഷം എത്താത്തതിനാൽ കുടിവെള്ള സ്രോതസ്സുകൾക്ക് ഇനിയും ജീവൻ വെച്ചിട്ടില്ല. മരചുവട്ടിലെ മണ്ണ് ഒലിച്ചുപോയിട്ടും ജീവൻ നിലനിർത്താൻ വെള്ളം പരതുന്ന വേരുകൾ... മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ്

Content Highlights: nature, photography, ratheesh pp, Ratheesh Pulickan, environment, pollution

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Mata Amritanandamayi

25

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ നിന്ന്‌

Oct 4, 2023


asian games

10

ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നിന്ന്‌ | Photos

Oct 4, 2023


isro

11

സൂര്യനിരീക്ഷണ ദൗത്യമായ ആദിത്യ 1 വിക്ഷേപിച്ചു

Sep 4, 2023


Most Commented