ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽനിന്ന്‌



68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഡൽഹിയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ പുരസ്‌കാര വിതരണ ചടങ്ങ് നടക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ചടങ്ങില്‍ അതിഥിയായിരുന്നു. മികച്ച സംവിധായകന്‍ ഉള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങളാണു മലയാള സിനിമയ്ക്ക് ലഭിച്ചത്. ദൃശ്യങ്ങളിലൂടെ.... | ഫോട്ടോ:  പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

1/20

മികച്ച നടനുള്ള പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും തമിഴ്‌ നടൻ സൂര്യ ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

2/20

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഹിന്ദി നടൻ അജയ് ദേവഗൺ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

3/20

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം അപർണ ബാലമുരളി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

4/20

മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ബിജു മേനോൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

5/20

മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും നഞ്ചിയമ്മ ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

6/20

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ആശാ പരേഖ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

7/20

മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സച്ചിയുടെ ഭാര്യ സിജിയെ ഉമ്മ വെക്കുന്നു. മികച്ച നടി അപർണ ബാലമുരളി, മികച്ച സഹനടൻ ബിജു മേനോൻ എന്നിവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

8/20

ദേശീയ ചലചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ സച്ചിയുടെ ഭാര്യ സിജി ഉമ്മ വെക്കുന്നു. ബിജു മേനോൻ, അപർണ ബാലമുരളി എന്നിവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

9/20

മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മ മികച്ച നടി അപർണ ബാലമുരളി, മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സച്ചിയുടെ ഭാര്യ സിജി, മികച്ച സഹനടൻ ബിജു മേനോൻ എന്നിവരോടൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

10/20

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കൈയിൽ നിന്നും മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം, രാഷ്ട്രപതിക്ക് കൈകൊടുക്കുന്ന നഞ്ചിയമ്മ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

11/20

സച്ചിയ്ക്കു വേണ്ടി മികച്ച സംവിധായകനുള്ള പുരസ്‌കാരം ഭാര്യ സിജി രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

12/20

ഇംഗ്ലിഷ് ഹ്രസ്വചിത്ര വിഭാഗത്തിൽ മികച്ച ശബ്ദ വിവരണത്തിന് ദേശീയ പുരസ്‌കാരം നേടിയ ശോഭാ തരൂർ ശ്രീനിവാസൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

13/20

മികച്ച തുളു സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ സന്തോഷ് മാഡ രാഷ്ട്രപതി ദ്രൗപതി മുർവിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

14/20

വാങ്ക് സിനിമയുടെ സംവിധാനത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ കാവ്യ പ്രകാശ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

15/20

പ്രത്യേക പരാമര്‍ശം നേടിയ അനൃപ് രാധാകൃഷ്ണനുള്ള പുരസ്‌കാരം ഭാര്യ മീന അനൂപ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

16/20

ഹ്രസ്വ ചിത്ര വിഭാഗത്തിലെ മികച്ച ക്യാമറാമാൻ പുരസ്‌കാരം (ചിത്രം- ശബ്ദിക്കുന്ന കലപ്പ) നേടിയ നിഖിൽ എസ്. പ്രവീൺ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

17/20

മികച്ച മലയാള സിനിമയുടെ സംവിധായകൻ സെന ഹെഗ്ഡേ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

18/20

മാലിക്ക് സിനിമയിലെ റീ-റെക്കോർഡിങ്ങിന് ദേശീയ പുരസ്‌കാരം നേടിയ വിഷ്ണു ഗോവിന്ദ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

19/20

മറാഠി സിനിമ 'ജൂണിലെ' അഭിനയത്തിന് പ്രത്യേക പരാമർശം നേടിയ സിദ്ധാർത്ഥ് മേനോൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

20/20

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണചടങ്ങിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

Content Highlights: zoomin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented