
മലപ്പുറം ജി.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവത്തിനിടെ അടുത്തിരുന്ന കുട്ടിയോട് സ്വകാര്യം പറയുന്ന വിദ്യാര്‍ഥി.
മലപ്പുറം ജി.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവത്തിനിടെ അടുത്തിരുന്ന കുട്ടിയോട് സ്വകാര്യം പറയുന്ന വിദ്യാര്‍ഥി.
Representational Image | Photo: mathrubhumi
അയ്യോ... അതറിയില്ലാ... വേനലവധി കഴിഞ്ഞ് ആദ്യമായി സ്‌കൂളിലെത്തിയ കുട്ടിയോട്, പുസ്തകത്തില്‍ എഴുതാന്‍ അധ്യാപിക പറഞ്ഞപ്പോള്‍ അതറിയില്ലെന്ന് പറയുന്ന ഒന്നാം ക്ലാസുകാരന്‍ ഗോകുല്‍. മലമ്പുഴ ആനക്കല്‍ ഗവ. ട്രൈബല്‍ വെല്‍ഫെയര്‍ സ്‌കൂളില്‍ നിന്നുള്ള ദൃശ്യം.
ഇനി ചിരി കാണട്ടെ... കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്ലാതെയുള്ള സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടി സ്‌കൂളിലെ തന്നെ മറ്റൊരു കുട്ടിയുടെ ഒക്കത്തിരുന്ന് പോകുന്നതിനിടെ മുഖാവരണം മാറ്റി ചിരിക്കുന്നു. പാലക്കാട് കഞ്ചിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ദൃശ്യം.
തിരുവനന്തപുരം മണക്കാട് ടി.ടി.ഐ.എല്‍.പി.എസില്‍ പ്രവേശനോത്സവത്തിനു നൃത്തമവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന കുട്ടികള്‍.
പുലി വരവേല്‍പ്പ്... വേനലവധി കഴിഞ്ഞ് ആദ്യമായി സ്‌കൂളിലെത്തിയ കുട്ടികളെ പുലിവേഷക്കാരും മേളവുമായി വരവേല്‍ക്കുന്നു. പാലക്കാട് ഗവ. മോയന്‍ എല്‍.പി. സ്‌കൂളില്‍ നിന്നുള്ള ദൃശ്യം.
പുതിയ അധ്യയന വർഷം ആരംഭിച്ച ബുധനാഴ്ച പ്രവേശനോത്സവത്തിന് ലഭിച്ച റോസാപ്പൂ കൂട്ടുകാരിയുടെ മുടിയിൽ വെച്ചു കൊടുക്കുന്ന സഹപാഠി. കോഴിക്കോട് ചിന്താവളപ്പിലെ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ സ്കൂളിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: കെ. കെ. സന്തോഷ്
ഇവനെക്കൊണ്ട് തോറ്റു... കോട്ടയം കുടമാളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കുസൃതികള്‍ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ഇനി പഠനഭാരം... കോട്ടയം കുടമാളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ദൃശ്യം.
മന്ത്രിയെയും കേറ്റാലോ കുടയില്‍... കോഴിക്കോട് കച്ചേരിക്കുന്ന് ഗവ. എല്‍.പി. സ്‌കൂളില്‍ റവന്യൂ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവത്തിനെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ വര്‍ണക്കുട ചൂടിക്കുന്ന കുരുന്ന്.
കരച്ചിലിനിപ്പോഴും സ്‌കോപ്പുണ്ട്... കോഴിക്കോട് ബിഷപ്പ് സ്മിത്ത് സി.എസ്.ഐ. പ്രിപ്പറേറ്ററി സ്‌കൂളില്‍ നിന്നുള്ള ദൃശ്യം.
എത്രനാളായി മോനെ കണ്ടിട്ട്... അവധിക്കാലത്തിനുശേഷം പ്രവേശനോത്സവത്തിന് കണ്ടുമുട്ടിയ കൂട്ടുകാര്‍ സൗഹൃദം പങ്കുവെക്കുന്നു. കോഴിക്കോട് ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് എല്‍.പി. സ്‌കൂളില്‍നിന്ന്.
പാഠം ഒന്ന്; കേരളാ സ്റ്റൈല്‍... സ്‌കൂള്‍ പ്രവേശനോത്സവത്തിന് കേരളീയ ശൈലിയില്‍ മുണ്ടും ഷര്‍ട്ടും പാവാടയും ബ്ലൗസും അണിഞ്ഞെത്തിയ കുരുന്നുകള്‍. കോഴിക്കോട് മേരിക്കുന്നിലെ സെയ്ന്റ് ഫിലോമിനാസ് എ.എല്‍.പി. സ്‌കൂളില്‍ നിന്നുള്ള ദൃശ്യം.
ഞങ്ങള്‍ ഹാപ്പിയാണേ... അധ്യയനത്തിന്റെ ആദ്യദിനത്തില്‍ കരയുകയെന്ന പതിവുരീതി കൈവെടിഞ്ഞ് ചിരിച്ചുല്ലസിക്കുന്ന കുട്ടികള്‍. ഇനി കളിച്ചും പഠിച്ചും മുന്നേറാം. കോഴിക്കോട് പരപ്പില്‍ എം.എം.എല്‍.പി. സ്‌കൂള്‍ ഒന്നാം ക്ലാസില്‍ നിന്നൊരു കാഴ്ച.
മീനങ്ങാടി ഗവ. എല്‍.പി. സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ നിന്ന്.
പിടിവിടാത്ത സൗഹൃദം... കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ തുറന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ കൂട്ടുകാരികള്‍ കൈകോര്‍ത്തു കളിക്കുന്നു. കല്പറ്റ എസ്.ഡി.എം.എല്‍.പി. സ്‌കൂളില്‍ നിന്നൊരു കാഴ്ച.
കോഴിക്കോട് എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാഗതരെ കുതിരപ്പുറത്ത് സ്‌കൂളിലേക്ക് ആനയിക്കുന്നു.
കരയാതെ കരളേ... തന്നെ സ്‌കൂളില്‍ കൊണ്ടുവന്നു വിട്ടശേഷം മടങ്ങുന്ന അച്ഛനെ സങ്കടത്തോടെ നോക്കുന്ന കെ.ജി. വിദ്യാര്‍ഥിനി പാര്‍വതി. എറണാകുളം എസ്.ആര്‍.വി. എല്‍.പി. സ്‌കൂളിലെ കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍ / മാതൃഭൂമി
എറണാകുളം ചെറുവട്ടൂര്‍ ഗവ. മോഡല്‍ എച്ച്.എസ്. സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ നിന്ന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..