
ജി- 20 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഷെര്‍പ്പമാരുടെ രണ്ടാം യോഗം കോട്ടയം കുമരകത്ത് ആരംഭിച്ചു. ഇന്ത്യയുടെ ജി-20 ഷെര്‍പ്പ അമിതാഭ് കാന്താണ് യോഗത്തിന്റെ അധ്യക്ഷൻ. ജി-7, ജി-20 പോലുള്ള അന്താരാഷ്ട്ര ഉച്ചകോടികളില്‍ രാഷ്ട്രത്തലവന്റെയോ സര്‍ക്കാരിന്റെയോ പ്രതിനിധിയായി പങ്കെടുക്കുന്നയാളാണ് ഷെര്‍പ്പ എന്ന് അറിയപ്പെടുന്നത്. കുമരകത്തെ യോഗം ഞായറാഴ്ച സമാപിക്കും.
ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേരുന്നതാണ് ജി-20. ഇവിടെനിന്നുള്ള പ്രതിനിധികള്‍, ക്ഷണിക്കപ്പെട്ട ഒമ്പതു രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര-പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120-ലധികം പ്രതിനിധികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..