
ഞായറാഴ്ച തൃശൂരിന്റെ ആകാശത്തിൽ അക്ഷരാർത്ഥത്തിൽ ബൈക്കുകൾ പറക്കുകയായിരുന്നു. അരണാട്ടുകരയിൽ ഒരുക്കിയ റാമ്പിലൂടെ പാഞ്ഞുവന്ന് മീറ്ററുകളോളം ഉയരത്തിൽ പറന്ന് മലക്കംമറിയുന്ന ബൈക്കുകൾ കാണികളിൽ ആവേശവും അമ്പരപ്പും നിറച്ചു. ഇന്റർനാഷണൽ സ്റ്റണ്ടർമാരായ സെബാസ്റ്റ്യൻ വെസർബെർഗ് (ഓസ്ട്രിയ), തോമസ് വിൺസ്ബെർഗെർ (ഫിൻലൻഡ്) എന്നിവരാണ് എഫ്.എം.എക്സ്. ഫ്രീസ്റ്റൈൽ മോട്ടോർ ക്രോസ് പ്രകടനം നടത്തിയത്. ഇതുകൂടാതെ നാഷണൽ ലെവൽ മോട്ടോർ ക്രോസും നടന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരുന്നു. തൃശൂർ കോർപറേഷനും ചേംബർ ഓഫ് കൊമേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് റേസ് നടത്തിയത്. ആയിരങ്ങളാണ് പരിപാടിയ്ക്ക് എത്തിയത് | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..