
നാഗാലാൻഡ് ഗോത്രങ്ങളുടെ നാടായാണ് അറിയപ്പെടുന്നത്. പതിനേഴോളം ഗോത്രങ്ങളും അവയുടെ ഉപവിഭാഗങ്ങളും അവിടെയുണ്ട്. ഭാഷ, കലാരൂപങ്ങൾ, ആയോധനമുറകൾ, ഭക്ഷണം എന്നിവയിലെല്ലാം വ്യത്യസ്തരാണ് ഓരോ ഗോത്രവും. തങ്ങളുടെ സ്വത്വത്തെ സംരക്ഷിക്കുന്നതിൽ ഓരോ ഗോത്രവും ഏറെ ശ്രദ്ധാലുക്കളാണ്.
ഗോത്രവർഗങ്ങളുടെ തനത് കലാരൂപങ്ങളെയും ആയോധനമുറകളെയും ഭക്ഷണത്തെയുമെല്ലാം കോർത്തിണക്കിക്കൊണ്ട് നാഗാലാൻഡ് സർക്കാർ 'ഹോൺബിൽ ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നുണ്ട്. എല്ലാ വർഷവും ഡിസംബർ 1 മുതൽ 10 വരെയാണ് ഉത്സവം. പതിവുപോലെ ഈ വർഷവും 'ഹോൺബിൽ ഫെസ്റ്റിവൽ' സംഘടിപ്പിക്കുകയുണ്ടായി. തങ്ങളുടെ കലാരൂപങ്ങളും ആയോധനമുറകളും ഭക്ഷണവും കരകൗശലവസ്തുക്കളുമെല്ലാം ഇവിടെ പ്രദർശിപ്പിക്കപ്പെട്ടു. പാട്ടും നൃത്തവും ഭക്ഷണവുമെല്ലാമായി ഗോത്രങ്ങൾ ഈ പരിപാടി ശരിക്കുമൊരുത്സവമാക്കി! | ഫോട്ടോ: ശ്യാം കക്കാട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..