
ആലപ്പുഴയുടെ മുഖമുദ്രയായ കനാൽ
ആലപ്പുഴക്ക് സ്വന്തം എന്ന് പറയാൻ പലതുമുണ്ട്. എങ്കിലും അതിൽ പ്രധാനപ്പെട്ടതു കനാലുകളാണ്. മനുഷ്യ ശരീരത്തിലെ സിരാപടലം പോലെ ആലപ്പുഴയുടെ സമ്പദ് വ്യവസ്ഥയിലും പരിസ്ഥിതിയിലും ഇതിന്റെ സ്ഥാനം വിലപ്പെട്ടതാണ്. എന്നാൽ കാലപ്രവാഹത്തിൽ ആലപ്പുഴ വാണിജ്യ ഭൂപടത്തിൽനിന്ന് പിന്നോട്ട് പോയപ്പോൾ പാണ്ടികശാലകൾ പോലെ കനാലുകളും അവഗണക്കപ്പെട്ടു. പലതും ഇന്ന് ജീർണ്ണവസ്ഥയിലാണ്. കനാലിലൂടെ ചരക്കുമായി തുറമുഖത്തേക്ക് വരിവരിയായി പോകുന്ന വഞ്ചികൾ പഴമക്കാരുടെ മാത്രം ഓർമ്മയായി. അത് പോലെ ആലപ്പുഴക്ക് പ്രധാനപ്പെട്ടതാണ് ഊർദ്ധൻ വലിക്കുന്ന പരമ്പരാഗത തൊഴിൽ മേഖലയായ ചകിരി വ്യവസായം. ഇവ രണ്ടും സംരക്ഷിക്കാൻ ബൃഹത്തായ സാമ്പത്തികവും സാംസ്കാരികവുമായ പദ്ധതികൾ (Economical and Cultural Projects) ഉണ്ടാകേണ്ടതുണ്ട്. കനാലുകളുടെ ഇന്നത്തെ ദുരവസ്ഥയും, നൂറ്റാണ്ട് പഴക്കമുള്ള ഒരു ചകിരി വ്യവസായ ശാലയുടെ അവധിദിന ചിത്രങ്ങളും പൈതൃകത്തോടുഉള്ള നമ്മുടെ മനോഭാവം വ്യക്തമാക്കുന്നു | ചിത്രങ്ങൾ: മധുരാജ് \ മാതൃഭൂമി
ആലപ്പുഴയുടെ മുഖമുദ്രയായ കനാൽ
കയർ ഫാക്ടറി
ആസ്പിൻവാൾ ഫാക്ടറിക്കു മുന്നിലൂടെ ഒഴുകുന്ന കനാൽ
അവധിദിനത്തിൽ തൊഴിലാളികളൊഴിഞ്ഞ കയർ ഫാക്ടറി
കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു തുടങ്ങിയ കനാലിലേക്കുള്ള പടവുകൾ. ആസ്പിൻവാൾ ഫാക്ടറിക്കു മുൻവശം.
അവധിദിനത്തിൽ നിശബ്ദമായ കയർ ഫാക്ടറി.
കയർ സഹകരണ സംഘം കെട്ടിടത്തിനു മുന്നിൽ ശാന്തമായി ഒഴുകുന്ന കനാൽ.
അവധിദിനത്തിൽ തൊഴിലാളികളില്ലാത്ത ഫാക്ടറിയുടെ ഉൾവശം.
കനാലിനോടു ചേർന്നുള്ള ടി.എ.സി. ഹൗസും ഉപേക്ഷിക്കപ്പെട്ട മിനിലോറിയും.
അവധിദിനത്തിന്റെ ആലസ്യത്തിൽ മുങ്ങിയ കയർ ഫാക്ടറി.
കനാലിനു കുറുകെ കെട്ടിയ പാലം.
കയർ ഫാക്ടറിയിലെ സെക്യൂരിറ്റി ഗാർഡ്.
കനാലിലേക്കു പടർന്നു കയറുന്ന വള്ളിപ്പടർപ്പുകൾ
കനാലിലേക്കു വീണ മരത്തടിയിൽ വയലറ്റ് പൂക്കൾ തീർത്ത പാതയിലൂടെ ഇര തേടുന്ന പക്ഷി.
വള്ളിപ്പടർപ്പുകളാൽ മൂടിയ കനാൽ.
കനാലിന്റെ പച്ചപ്പിനിടയിലൂടെ ദൂരെ ആലപ്പുഴയിലെ വിളക്കുമാടം.
കനാലിനു സമീപം ഉപേക്ഷിക്കപ്പെട്ട പഴയ പള്ളിയുടെ അവശിഷ്ടങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..