
കുടിവെള്ള ടാങ്കിന് മുകളിൽ കയറി കുടിവെള്ളം തിരയുന്ന വാനരന്മാർ
വേനൽ കത്തിജ്വലിക്കുമ്പോൾ കുടിനീരിനായി മനുഷ്യരും ജീവജാലങ്ങളുമൊക്കെ, പലായനത്തിലാണ്. കനത്ത വേനലിൽ ഉരുകിയൊലിച്ച മരങ്ങൾ അസ്ഥിപഞ്ചരങ്ങളായി കഴിഞ്ഞു. കരിയിലകളിൽ തട്ടുന്ന കാറ്റിന് വരെ വേനലിൻ്റെ ശബ്ദമുണ്ട്. ചുട്ടുവെന്ത മണ്ണിൻ്റെ മണം വരൾച്ചയെ പൂർണ്ണമാക്കുന്നു. ജലസ്രോതസുകൾ വറ്റി കഴിഞ്ഞതിനാൽ മൃഗങ്ങൾ കാടിറങ്ങി തുടങ്ങി. പലയിടങ്ങളിലും രാത്രിയെ പകലാക്കി പലരും കുടിവെള്ളത്തിന് പൈപ്പിന് ചുവട്ടിൽ പാത്രങ്ങളുമായി കാത്തിരിപ്പിലാണ്. വറ്റിയ തോടുകളിൽ കുഴികളെടുത്ത് വെള്ളം പരതുന്നവരുമുണ്ട്. നിള പോലും നീർചാലുകളായി. ഇനിയും നീളുന്ന വേനൽമഴയിലാണ് പ്രതീക്ഷയത്രയും. മഴക്കാലം വരെ ബാക്കിയാകുന്ന, വരൾച്ചയുടെ കഥകൾക്കും ചിത്രങ്ങൾക്കും മാത്രം മാറ്റമില്ല. കുടിവെള്ളം തേടിയലയുന്ന മനുഷ്യന്റെയും, മ്യഗങ്ങളുടെയും കാഴ്ചകൾ, കുടിവെള്ള സ്രോതസുകളുടെ സംരക്ഷത്തിനുള്ള മുന്നറിയിപ്പാകുന്നു. പാലക്കാടിനും പരിസര പ്രദേശങ്ങളിലും നിന്നുമുള്ള വേനൽ ദൃശ്യങ്ങൾ... | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
കുടിവെള്ള ടാങ്കിന് മുകളിൽ കയറി കുടിവെള്ളം തിരയുന്ന വാനരന്മാർ
വേനലിൽ കരിഞ്ഞുണങ്ങിയ പുല്ലിലൂടെ കുടിവെള്ളം തേടിയലയുന്ന മയിലുകൾ
വാളയാർ മാൻ പാർക്കിൽ താല്കാലികമായി സ്ഥാപിച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്ന മ്ലാവുകൾ
വേനോലിക്ക് സമീപം കനാലിൻ്റെ അടിത്തട്ടിലെ ഇത്തിരി വെള്ളത്തിൽ ഇര തേടുന്ന ദേശാടന കൊക്കുകൾ ഉൾപ്പെടെയുള്ള 4 തരം കൊക്കുകൾ
പാലക്കാട് പട്ടണ മധ്യത്തിൽ രാത്രിയിലും കാവലിരുന്ന് കുടിവെള്ളം സംഭരിക്കുന്ന വീട്ടമ്മ അശ്വതി
മലമ്പുഴ ഡാമിൽ അവശേഷിക്കുന്ന വെള്ളത്തിൽ ദാഹം തീർക്കാനെത്തിയ മ്ലാവുകൾ
കാടിറങ്ങിയ കരികൾ.... മലമ്പുഴ ഡാമിൽ കുട്ടികൾക്കൊപ്പം കുടിവെള്ളം തേടിയിറങ്ങിയ കാട്ടാനകൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..