
തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നഗരത്തിൽ ബോൺ നതാലെ നടന്നു. നൂറുകണക്കിന് പാപ്പമാർ നൃത്തം ചവിട്ടി നഗരം ചുറ്റി. നിശ്ചല ദൃശ്യങ്ങളും സഞ്ചരിക്കുന്ന പുൽക്കൂടുകളും ബോൺ നതാലേ എന്ന പേരിട്ടിരിക്കുന്ന പാപ്പമാരുടെ സംഗമത്തിന് മാറ്റുകൂട്ടി. അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നേതൃത്വം നൽകി. കേന്ദ്രമന്ത്രി ജോൺ ബർല ഉദ്ഘാടനം നടത്തിയ ശേഷം പാപ്പമാരുടെ കൂടെ നഗരം ചുറ്റിക്കറങ്ങി. കുഞ്ഞുപാപ്പയെ ചുമലിലേറ്റിയും അല്ലാതെയും പാട്ടിനൊത്ത് ചുവട് വെച്ച് മന്ത്രി സജീവസാന്നിധ്യമായി. റവന്യൂ മന്ത്രി കെ രാജനും ജില്ലാ കളക്ടര്‍ ഹരിതാ വി കുമാറും പങ്കെടുത്തിരുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..