
രാത്രികളുടെ അഴകാണ് കവര്. ജലാശയങ്ങളില്‍ രാത്രികളുടെ ഇരുളില്‍ മാത്രം കാണാനാവുന്ന ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണത്. മിന്നാമിനുങ്ങ് വെളിച്ചം പുറപ്പെടുവിക്കുന്നത് ഈ പ്രതിഭാസത്തിലൂടെയാണ്. ജലാശയങ്ങളിലെ ഫംഗസ്, ബാക്ടീരിയ, ആല്‍ഗ തുടങ്ങിയ സൂക്ഷ്മജീവികള്‍ പ്രകാശം പുറത്തുവിടുമ്പോഴാണ് വെള്ളം പ്രകാശപൂരിതമാകുന്നത്. ഇണയേയും ഇരയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്ന് രക്ഷനേടാനും സൂക്ഷ്മജീവികള്‍ ഈ പ്രതിഭാസം ഉപയോഗപ്പെടുത്തുന്നു. കവര് പ്രകൃതിയുടെ അഴകും അദ്ഭുതവുമാണ്.
കുമ്പളങ്ങിയില്‍ നിന്ന് മാതൃഭൂമി ക്യാമറാമാന്‍ രാഹുല്‍ ജി. ആര്‍. പകര്‍ത്തിയ ചിത്രങ്ങള്‍...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..